ഉംറയോടൊപ്പം ചരിത്ര സ്ഥലസന്ദര്‍ശനം: ആദ്യ അനുമതി മലേഷ്യക്ക്
മക്ക: ഉംറയ്‌ക്കൊപ്പം ചരിത്ര സ്ഥലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ മറ്റു സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ ഉതകുന്ന തരത്തിലുള്ള പുതിയ വിസ സമ്പ്രദായം നിലവില്‍ വന്നു. മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ച ശേഷം രാജ്യത്തെ പ്രധാന ചരിത്ര നഗരങ്ങളും മറ്റും സന്ദര്‍ശനം നടത്തി തിരിച്ചു പോകാന്‍ ഉതകുന്ന തരത്തിലുള്ള സംവിധാനത്തിന്റെ ആദ്യ അനുമതി ലഭിച്ചത് മലേഷ്യക്കാണ്.
പരീക്ഷണാടിസ്ഥാനത്തിലാണ് മലേഷ്യന്‍ തീര്‍ഥാടകരെ തിരഞ്ഞെടുത്തിട്ടുള്ളത്.
പദ്ധതി പ്രകാരം ഉംറ നിര്‍വഹണ ശേഷം .ചരിത്രം അന്വേശിക്കുന്ന വിശ്വാസികള്‍ക്ക് അവരുടെ മതപരവും സാംസ്‌കാരികവും വൈകാരികതയും കോര്‍ത്തിണക്കാന്‍ ഉതകുന്ന പദ്ധതിയാണിത്.
ചരിത്രകുതുകികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന തീരുമാനമാണിത്.നിലവില്‍ ഉംറ വിസയില്‍ മക്ക മദീന എന്നീ സ്ഥലങ്ങള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ .
'സഊദി അറേബ്യ, മുസ്‌ലിംകളുടെ ലക്ഷ്യ സ്ഥാനം' എന്ന പ്രമേയത്തോടെയുള്ള പദ്ധതിക്കായി മലേഷ്യയില്‍ ഓഫീസുകളും തുറക്കുന്നുണ്ട്. ഇതിനായി ഇരു രാഷ്ട്രങ്ങളും കരാറുകളില്‍ ഒപ്പുവച്ചു. സഊദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനും മലേഷന്‍ ടൂറിസം സാംസ്‌കാരിക മന്ത്രി മുഹമ്മദ് നസ് രി അബ്ദുല്‍ അസീസും മലേഷ്യന്‍ ടൂറിസം മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."