സിവില്‍ സ്റ്റേഷനു സമീപത്തെ മദ്യഷാപ്പ് തുറന്നാല്‍ പ്രക്ഷോഭമെന്ന്
കോഴിക്കോട്: സിവില്‍ സ്റ്റേഷനു മുന്‍വശം പ്രവര്‍ത്തിച്ചിരുന്ന മദ്യഷോപ്പ് ഒരു കാരണവശാലും ഇനി തുറക്കരുതെന്ന് മദ്യഷാപ്പ് വിരുദ്ധ ജനകീയ സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന്റെ ഭാഗമായി നേരത്തെ ഷാപ്പ് അടച്ചു പൂട്ടിച്ചിരുന്നു. എന്നാല്‍ ബീവറേജ് കോര്പറേഷന് നിയമ നടപടികളുമായി കോടതികളില്‍ നിന്നും ഓര്‍ഡര്‍ വാങ്ങി വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചു.
ഇതിനെതിരെ സമര സമിതി രജിസ്ട്രര്‍ ചെയ്തിട്ടുളള കേസിന്റെ വാദം ഇന്ന് നടക്കാനിരിക്കെ, സമര സമിതിക്ക് അനുകൂല വിധി വരുമെന്ന് കണ്ട് ചൊവ്വാഴ്ച്ച ഷാപ്പ് പാവമണി റോഡിലേക്ക് മാറ്റി. ഇനിയും ഇത്തരത്തില്‍ ഷാപ്പ് തുറക്കാന്‍ ഏന്തെങ്കിലും ശ്രമമുണ്ടായാല്‍ വീണ്ടും പോരാട്ടത്തിനിറങ്ങുമെന്നും സമിതി അറിയിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കെ.സി ശോഭിത, സമിതി അംഗങ്ങളായ ഫൗസിയ അസീസ്, കെ വിശ്വനാഥന്, എന്‍ ബാലന്, രാജന് കാനഞ്ഞോട്ട്, എം ഗോപാലകൃഷ്ണന്, അഷ്റഫ് ചേലാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."