സ്മിതം പഠന വിനോദ സന്ദേശയാത്ര നാളെ
കോഴിക്കോട്: സ്കൂളില്‍ പോകാനോ പുറം കാഴ്ചകള്‍ ആസ്വദിക്കാനോ കഴിയാത്ത ഭിന്നശേഷി കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമുള്ള പഠന വിനോദ സന്ദേശയാത്ര നാളെ കുന്ദമംഗലത്തുനിന്നും ആരംഭിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. കുന്ദമംഗലം ബി.ആര്.സി പരിധിയിലെ കിടപ്പിലായ 24 കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും വേണ്ടിയുമാണ് യാത്ര സംഘടിപ്പിക്കുന്നത്.സ്മിതം എന്ന് പേരിട്ടിരിക്കുന്ന യാത്ര നാളെ രാവിലെ എട്ടിന് പി.ടി.എ. റഹീം എം.എല്‍.എ, ജോര്‍ജ് തോമസ് എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഒഫ് ചെയ്യും. കാഞ്ചനമാല വിദ്യാഭ്യാസ അവകാശ സന്ദേശം നല്‍കും.
പത്ത് മണിയോടുകൂടി പ്ലാനിറ്റേറിയത്തില്‍ എത്തുന്ന സംഘത്തെ ജില്ലാ കലക്റ്റര്‍ എന്‍. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, എം.കെ. മുനീര്‍ എംഎല്‍എ, പ്ലാനിറ്റേറിയം ഡയറക്റ്റര്‍ വി.എസ്. രാമചന്ദ്രന് തുടങ്ങിയവര്‍ സ്വീകരിക്കും. കലാസായാഹ്നം എം.കെ. രാഘവന് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റോട്ടറി ക്ലബ് മുക്കം പ്രസിഡന്റ് കെ.പി. അനില്‍ കുമാര്‍, അജ്മല്‍ കക്കോട്, എന്‍. വന്ദന തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."