റാഗിങ്: നടപടിയെടുക്കാത്ത പ്രിന്‍സിപ്പലിനെതിരേ കേസ്
കോഴിക്കോട്: റാഗ് ചെയ്തതായി പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന പരാതിയില്‍ പ്രിന്‍സിപ്പലിനെതിരേ കേസ്. പെരുമണ്ണ ഇ.എം.എസ് ഗവ. എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ജയപ്രകാശ് ഡിസംബര്‍ 24ന് ഹാജരാകണമെന്ന് അഞ്ചാം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസേ്ട്രറ്റ് ലിഷ ഉത്തരവിട്ടു. സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി മുജീബുറഹ്മാന്റെ മാതാവ് ആയിഷ നല്കിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ ഓഗസ്റ്റ് 22ന് ക്ലാസില്‍ നിന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ യൂനിഫോം ധരിച്ചില്ലെന്ന് പറഞ്ഞ് പിടിച്ചിറക്കി വസ്ത്രമഴിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. യൂനിഫോം തയ്ച്ചുകിട്ടാത്തതിനാലാണ് ധരിക്കാതിരുന്നതെന്നതിനാല് അധ്യാപകര്‍ ക്ലാസിലിരിക്കാന്‍ അനുമതി നല്‍കിയിരുന്നു. സംഭവം രേഖാമൂലം പരാതിപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ നടപടിയെടുത്തില്ല. ആശുപത്രിയില്‍ നിന്ന് പൊലിസ് മൊഴിയെടുത്തെങ്കിലും പ്രിന്‍സിപ്പലിന്റെ റിപ്പോര്‍ട്ടില്ലാത്തതിനാല്‍ കേസെടുക്കാനായില്ല.
തുടര്‍ന്ന് അഡ്വ. എന്‍.എ അബ്ദുല്‍ ലത്തീഫ് മുഖേന കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."