റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വടകര: റവന്യൂ ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ ഐടി മേള 12 മുതല്‍ 17 വരെ മടപ്പള്ളി ജി.വി.എച്ച്.എസ്.എസില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
15000ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേളയ്ക്കു വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ഭാരവാഹികള്‍ പറഞ്ഞു. മത്സരാര്‍ഥികളുടെ രജിസ്ട്രേഷന് നാളെ 10 മുതല്‍ ആരംഭിക്കും. ഐ.ടി മേളയുടെ രജിസ്ട്രേഷന് അതത് ദിവസങ്ങളിലാണ് നടത്തേണ്ടത്.
മത്സര വിജയികള്‍ക്കു ഓരോ ദിവസവും സമ്മാനങ്ങള്‍ വിതരണം ചെയ്യും. ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം 14നു രാവിലെ 10നു സി.കെ നാണു എം.എല്‍.എ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ വടകര ഡി.ഇ.ഒ ഇ.കെ സുരേഷ് കുമാര്‍, ചോമ്പാല്‍ എ.ഇ.ഒ ടി.പി സുരേഷ് ബാബു, സ്കൂള്‍ പ്രിന്‍സിപ്പല്‍ ദിനേശ് കരുവാങ്കണ്ടി, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ കെ.പി ഫൈസല്‍, പ്രധാന അധ്യാപകന് വി.പി പ്രഭാകരന്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ വി. വിജീഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."