മുക്കത്ത് നാലു മണിക്ക് ബാങ്കുകള്‍ പ്രവൃത്തി നിര്‍ത്തി
മുക്കം: 500, 1000 നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ജനങ്ങളാകെ ആശങ്കയോടെ നെട്ടോട്ടമോടുമ്പോള്‍ മുക്കത്ത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി.
6 മണി വരെ പ്രവര്‍ത്തിക്കണമെന്നറ റിസര്‍വ് ബാങ്ക് നിര്‍ദേശമുള്ളപ്പോഴാണ് മുക്കത്ത് കനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ നാലു മണിയോടെ പ്രവര്‍ത്തനം നിര്‍ത്തിയത്. ഈ സമയം നൂറു കണക്കിന് ആളുകളാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പണം തീര്‍ന്നെന്ന് പറഞ്ഞ് ബാങ്കധികൃതര്‍ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. ഇതോടെ ഇടപാടുകാര്‍ പ്രതിഷേധിച്ചങ്കിലും അധികൃതര്‍ വഴങ്ങിയില്ല. നാട്ടുകാര്‍ മാധ്യമ പ്രവര്‍ത്തകരെ വിവരമറിയിച്ചതോടെ മാധ്യമ പ്രവര്‍ത്തകരും സ്ഥലത്തെത്തി പ്രശ്‌നത്തില്‍ ഇടപെട്ടു.
ഇതോടെ അവിടെയുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി 6 മണി വരെ ഇടപാട് നടത്തുകയായിരുന്നു.
സ്ത്രീകളും വൃദ്ധരും വികലാംഗരും ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകള്‍ കാത്ത് നിന്നപ്പോഴാണ് തങ്ങള്‍ക്കിതൊന്നും ബാധകമല്ലന്ന തരത്തില്‍ ബാങ്ക് അധികൃതര്‍ പെരുമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."