മാമ്പറ്റ -വട്ടോളിപറമ്പ് റോഡ്; കരാറുകാരന് പാതിവഴിയില്‍ പ്രവൃത്തി നിര്‍ത്തി
മുക്കം: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ റോഡിനു ഫണ്ടനുവദിച്ചപ്പോള് വളരെ പ്രതീക്ഷയിലായിരുന്നു മുക്കം നഗരസഭയിലെ മാമ്പറ്റ വട്ടോളിപറമ്പ് നിവാസികള്‍. മാസങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിന് ടാറിങ്ങിനായി 13 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.നടപടികള്‍ പൂര്‍ത്തിയാക്കി റോഡിന്റെ പ്രവൃത്തി തുടങ്ങിയതോടെയാണ് കരാറുകാരന് തന്റെ പ്രവൃത്തിയില്‍ സംശയം തോന്നിയത്. താന്‍ ചെയ്യുന്ന പ്രവൃത്തിക്ക് അല്‍പ്പം ഗുണമേന്മ കൂടുതലാണന്ന് മനസ്സിലാക്കിയ കരാറുകാരന് റോഡ് പ്രവൃത്തി നിര്‍ത്തി പോവുകയായിരുന്നു. റോഡിന് ഗുണമേന്മ കൂടി കരാറുകാരന് പ്രവൃത്തി നിര്‍ത്തിയതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. രണ്ട് മീറ്ററിലധികം ക്വാറി വെയിസ്റ്റിട്ട് റോഡ് ഉയര്‍ത്തിയാണ് കരാറുകാരന് പണി നിര്‍ത്തിയത്. ഇതോടെ കാല് നടയാത്രക്കാരും വാഹനയാത്രക്കാരും അപകടത്തില്‍ പെടുന്നതും നിത്യസംഭവമായി. കരാറുകാരന്റേയും അധികൃതരുടേയും അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."