കണ്ണൂര്‍ വിമാനത്താവളം: ഉദ്യോഗാര്‍ഥികള്‍ കിയാല്‍ ഓഫിസ് ഉപരോധിച്ചു
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് നിയമനവുമായി ബന്ധപ്പെട്ട് തൊഴില്‍ പാക്കേജ് അട്ടിമറിച്ചതായി ആരോപിച്ചും ജോലി ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ടും പുനരധിവാസ കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ഥികള്‍ മട്ടന്നൂര്‍ കിയാല്‍ ഓഫിസിലേക്ക് മാര്‍ച്ചു നടത്തി.
കഴിഞ്ഞ ദിവസം വിമാനത്താവളത്തിലേക്ക് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗത്തിലേക്ക് നിയമനം സംബന്ധിച്ച് നടത്തിയ പരീക്ഷയില്‍ വീടു നഷ്ടപ്പെട്ട കുടുംബത്തിലെ നിരവധി പേര്‍ മുന്‍ഗണന ക്രമത്തില്‍ പരീക്ഷ എഴുതിയിരുന്നു.
എന്നാല്‍ നിയമന പട്ടികയില്‍ വീടു നഷ്ടപെട്ട ഒരു വീട്ടുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തൊഴില്‍ ലഭിച്ചിട്ടില്ലെന്ന് കര്‍മസമിതി ഭാരവാഹികള്‍ പറയുന്നു.
നിയമനം സംബന്ധിച്ച് കിയാല്‍ നിര്‍ദ്ദേശിച്ച രേഖകള്‍ ഹാജരാക്കിയിട്ടും പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കി വഞ്ചിക്കുന്ന നിലപാടാണ് കിയാല്‍ സ്വീകരിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി. ഉപരോധത്തെ തുടര്‍ന്ന് ഇന്ന് ഉച്ചക്ക് 12 മണിക്ക് മട്ടന്നൂര്‍ ഐ.ബിയില്‍ ചര്‍ച്ച നടത്താമെന്നു ഇ.പി ജയരാജന്‍ എം.എല്‍.എ നല്‍കിയ ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."