വളപട്ടണം പാലം :നടപ്പാതയുടെ സ്ലാബുകള്‍ തകര്‍ന്നു
പാപ്പിനിശ്ശേരി : വളപട്ടണം പാലത്തിന്റെ ഉപരിതലത്തിലെ നവീകരണ ജോലിയോടനുബന്ധിച്ച് കേടുവന്നു മാറ്റി സ്ഥാപിച്ച നടപ്പാതയുടെ മുപ്പതു സ്ലാബുകള്‍ തകര്‍ന്ന നിലയില്‍. പഴയങ്ങാടി ജംങ്ഷനു സമീപത്തെ നടപ്പാതയുടെ സ്ലാബിനടിയിലൂടെ റിലയന്‍സിന്റെ ടെലഫോണ്‍ കേബിള്‍ ഇടുന്നതിന് വേണ്ടി കഴിഞ്ഞ ദിവസം സ്ലാബ് ഉയര്‍ത്തി മാറ്റി വച്ചിരുന്നു. അതിന് ശേഷം സ്ലാബുകള്‍ പൂര്വ്വസ്ഥിതിയിലാക്കിയപ്പോഴാണ് കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങള്‍ പൊട്ടി പൊളിഞ്ഞ നിലയില്‍ കാണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് പാലത്തിന്റെ ഇരുവശത്തുമായി നൂറോളം സ്ലാബുകള്‍ പുതിയതായി നിര്‍മിച്ചത്. അശാസ്ത്രീയമായ നിര്‍മാണമാണ് പുതിയ സ്ലാബുകള്‍ പൊട്ടിപ്പോകുന്നതിന് കാരണമെന്ന് കരുതുന്നു. കേടുവന്ന സ്ലാബുകള്‍ എടുത്തുമാറ്റി അടിഭാഗത്ത് എം സാന്‍ഡ് ഇട്ടാണ് പുതിയത് നിര്‍മിച്ചത്. ഇതിനു വേണ്ടത്ര ബലം ഇല്ലാത്തതും പൊട്ടിപ്പോകുന്നതിന് കാരണമായിട്ടുണ്ട്.
പൊട്ടിപ്പോയ സ്ലാബുകള്‍ ഇന്നലെ ദേശീയ പാതാ വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുനില്‍ കൊയിലേരിയന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.എം യമുന തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. റിലയന്‍സിന്റെ ടെലഫോണ്‍ കേബിള്‍ ഇടുന്നത് മൂലം തകരാര്‍ സംഭവിച്ച സ്ലാബുകള്‍ റിലയന്‍സ് മാറ്റി നിര്‍മിച്ച് നല്‍കുമെന്നും അറിയിച്ചു. കേടുവന്ന പഴയ സ്ലാബുകള്‍ വീണ്ടും മാറ്റി കോണ്‍ക്രീറ്റ് ചെയ്യാനുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."