HOME
DETAILS
MAL
ക്ലേ മോഡലിങില്‍ അനക്കമില്ലാതെ ശ്രീഹരിയും അഭിനവും
backup
November 11 2016 | 05:11 AM
പയ്യന്നൂര്‍: ക്ലേ മോഡലിങ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇത്തവണയും ശ്രീഹരി രാംദാസിനു ഒന്നാംസ്ഥാനം. മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു ബയോളജിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ ശ്രീഹരിക്കു കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തിലും ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. 2015ല്‍ രാജ്യാന്തര പുരസ്കാരമായ ബാലശ്രീയും കേന്ദ്രസര്‍ക്കാരിന്റെ സി.സി.ആര്.ടി സ്കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. മട്ടന്നൂര്‍ മഹാദേവ ക്ഷേത്രത്തിനു സമീപത്തെ സിനി രാംദാസിന്റെയും ദീപ്തിയുടെയും മകനാണ്. ഹൈസ്കൂള്‍ വിഭാഗം ക്ലേ മോഡലിങില്‍ ഒന്നാംസ്ഥാനം വിട്ടുകൊടുക്കാതെ പശ്ശിനിക്കടവ് ഹൈസ്കൂളിലെ അഭിനവ് കെ ഉല്ലാസ്. ശില്പിയായ പിതാവ് കെ ഉല്ലാസിന്റെ ശിക്ഷണത്തിലാണു പരിശീലനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."