പണംതേടി ജനം; പുലരുംമുന്‍പേ നെട്ടോട്ടം
കൊല്ലം: നോട്ടു പുതുക്കലിനായി അടച്ചിട്ട എ.ടി.എമ്മുകള്‍ ഇന്നു രാവിലെമുതല്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ എങ്ങും നീണ്ട ക്യൂ കാണപ്പെട്ടു.
പ്രതിദിനം 2000 രൂപയാണ് ഒരാള്‍ക്ക് എടിഎമ്മില്‍ നിന്നു പരമാവധി പിന്‍വലിക്കാനാകുക. നൂറിന്റെയും അമ്പതിന്റേയും നോട്ടുകളാണ് എടിഎമ്മില്‍ നിന്നു ലഭിക്കുന്നത്.
പണം നിക്ഷേപിക്കുന്ന ഡിപ്പോസിറ്റ് മെഷീനുകളും (സിഡിഎം) ഇന്നു മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെ ജില്ലയിലെ എസ്ബിഐ ശാഖകളിലായിരുന്നു വന്‍തിരക്ക്.
ഇന്നു ബാങ്കുകളിലെ തിരക്കിനു നേരിയ തോതില്‍ ശമനമുണ്ടെങ്കിലും എ.ടി.എമ്മുകള്‍ക്കു മുന്നില്‍ വന്‍ തിരിക്കു അനുഭവപ്പെടുന്നു.
പുലര്‍ച്ചെമുതല്‍ എ.ടി.എമ്മിലേക്കു ആളുകളുടെ പ്രവാഹമായിരുന്നു. ദേശീയപാതയിലും പ്രധാനപാതകള്ക്കും സമീപത്തെ എ.ടി.എം കൗണ്ടറുകളിലെ നീണ്ടക്യൂ പലയിടത്തും ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."