കുന്നംകുളം നഗരസഭ സെക്രട്ടറിയെ ഘരാവോ ചെയ്തു
കുന്നംകുളം: കുന്നംകുളം നഗരസഭ ആരോഗ്യവകുപ്പുമായി ബന്ധപെട്ട ഫയല്‍ നല്‍കാത്തതിനെ തുടര്‍ന്ന് നഗരസഭ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറിയെ ഘരാവോ ചെയ്തു. ശുചീകരണ തൊഴിലാളികളെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് അയക്കരുതെന്ന് സംബന്ധിക്കുന്ന ഫയല്‍ കഴിഞ്ഞ ദിവസം കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫയല്‍ ചെയര്‍പേഴ്‌സന്റെ പക്കലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇന്നലെ കൗണ്‍സിലര്‍മാര്‍ രേഖാമൂലം ഫയല്‍ ആവശ്യപെട്ടു. എന്നാല്‍ അപ്പോഴും ഫയല്‍ ചെയര്‍പേഴ്‌സന്റെ കൈവശമാണെന്നായിരുന്നു സെക്രട്ടറി പറഞ്ഞത്. ഫയല്‍ നല്‍കാത്തതിന്റെ വിശദീകരണം എഴുതി തരാന്‍ ആവശ്യപെട്ടെങ്കിലും സെക്രട്ടറി വിസമ്മതിച്ചു. ഇതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിച്ചത്. മൂന്ന് മണിയോടെ സെക്രട്ടറി വിശദീകരണം എഴുതി തന്നതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. കൗണ്‍സിലര്‍മാരായ പി.ഐ തോമസ്, ബിജു.സി.ബേബി, മിനി മോന്‍സി, ജൈസിഗ് കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."