HOME
DETAILS
MAL
ഓട്ടോ മറിഞ്ഞ് വീട്ടമ്മക്ക് പരുക്ക്
backup
November 11 2016 | 05:11 AM
പുന്നയൂര്‍: ദേശീയ പാതയില്‍ തെരുവ് നായ കുറുകെ ചാടിയത് കണ്ട് വെട്ടിച്ച ഓട്ടോ മറിഞ്ഞ് വീട്ടമ്മക്ക് പരുക്ക്. ദേശീയ പാതയില്‍ അകലാട് മുഹ്യുദ്ധീന്‍ പള്ളിക്ക് സമീപം ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. സംഭവത്തില്‍ തങ്ങള്‍പ്പടി സ്വദേശി താമരശേരി സുഭാഷിന്റെ ഭാര്യ പ്രീതക്കാണ് (31) നിസാരമായ പരുക്ക് പറ്റിയത്. ഇവര്‍ കുടുംബ സമേതം ഗുരുവായൂരിലെ ആശുപത്രിയില്‍ പോയി തിരിച്ചപോകുകയായിരുന്നു. റോഡില്‍ തെരുവ് നായയെ കണ്ട് നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോഴാണ് മറിഞ്ഞതെന്ന് ഓട്ടോ ഡ്രൈവര്‍ നാറത്തയില് റഷീദ് പറഞ്ഞു. പലവട്ടം മറിഞ്ഞ ഓട്ടോ ഇരുപതോളം മീറ്റര്‍ അകലത്ത് വന്നാണ് നിന്നത്. സംഭവത്തില്‍ ഓട്ടോയുടെ മുന്‍ഭാഗം മുഴുവനായി തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."