HOME
DETAILS

സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ പ്രതിസന്ധിയാകുന്നു

  
backup
November 11 2016 | 05:11 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%b0%e0%b4%9c%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86

 

എരുമപ്പെട്ടി: നോട്ടുകള്‍ അസാധുവാക്കിയതിന്റെ തലേദിവസം ഡൈലി കളക്ഷനില്‍ ലഭിച്ച ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ ഇടപാടുകാര്‍ക്ക് തിരികെ നല്‍കി അവരില്‍ നിന്ന് പുതിയ നോട്ടുകള്‍ ലഭ്യമാക്കണമെന്ന സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ സഹകരണ സംഘങ്ങളേയും ബാങ്കുകളേയും പ്രതിസന്ധിയിലാക്കുന്നു. സഹകരണ സംഘം സ്റ്റേറ്റ് രജിസ്ട്രാര്‍ എസ്.ലളിതാംബിക ഐ.എ.എസ് 9-ാം തിയ്യതി ഇറക്കിയ സര്‍ക്കുലറിലാണ് സംഘങ്ങളും ബാങ്കുകളും 8-ാം തിയ്യതി നടത്തിയ ഡൈലി കളക്ഷനില്‍ ലഭിച്ച അസാധുവാക്കിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് തിരികെ നല്‍കി പകരം പുതിയ നോട്ടുകള്‍ വാങ്ങണ മെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശം പ്രായോഗികമാക്കാന്‍ കഴിയില്ലെന്നാണ് സഹകരണ സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നത്. കുറികളിലേക്കും മറ്റ് നിക്ഷേപങ്ങളിലേക്കും ദിവസ അടവ് വ്യവസ്ഥയില്‍ പണം അടക്കുന്ന നൂറ് കണക്കിന് ഇടപാടുകാരാണ് ഓരോ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും കീഴിലുള്ളത്. ഇവരില്‍ ആരില്‍ നിന്നാണ് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ ലഭിച്ചതെന്ന് കണ്ടെത്തുന്നത് അസാധ്യമാണ്. മാത്രമല്ല 8-ാം തിയ്യതി അര്‍ദ്ധരാത്രി മുതലാണ് നോട്ടുകള്‍ അസാധുവാക്കിയത് എന്നതിനാല്‍ അതിന് മുമ്പ് നടത്തിയ കളക്ഷനില്‍ ലഭിച്ച നോട്ടുകള്‍ തിരികെ നല്‍കിയാല്‍ സ്വീകരിക്കാന്‍ ഇടപാടുകാര്‍ തയ്യാറാകില്ലായെന്നതും സഹകരണ സ്ഥാപനങ്ങളെ വെട്ടിലാക്കിയിരിക്കുകയാണ്. അതേസമയം അസാധുവാക്കിയ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ നിക്ഷേപമായി സഹകരണ സ്ഥാപനങ്ങളില്‍ സ്വീകരിക്കാമെന്ന് സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിലനില്‍ക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളെ ആശയ കുഴപ്പത്തില്‍ ആക്കിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago
No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago