ഇരട്ടപ്പുഴയില്‍ വീട് പൂര്‍ണമായി കത്തി നശിച്ചു
ചാവക്കാട്: ഇരട്ടപ്പുഴയില്‍ പാചക വാതക ഗ്യാസ് സിലിണ്ടറിനു തീപിടിച്ച് പൊട്ടിത്തെറിച്ചു.വന്‍ സ്‌ഫോടനത്തില്‍ ഓലമേഞ്ഞ വീട് പൂര്‍ണ്ണമായി അഗ്‌നിയില്‍ അമര്‍ന്നു. സംഭവസമയം വീട്ടുകാരായ അമ്മയും മകനും പുറത്തായിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. ബ്ലാങ്ങാട് വൈലി ക്ഷേത്രത്തിനു പടിഞ്ഞാറ് ഇരട്ടപ്പുഴ കറുത്താണ്ടന്‍ രാധയുടെ വീടാണ് (60) കത്തി നശിച്ചത്. വ്യാഴാഴ്ച്ച രാവിലെ 11ഓടെയാണ് സംഭവം. കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളിയായ രാധയും പെയിന്റിങ് ജോലിക്കാരായ മകന്‍ രാജേഷും പുറത്തുപോയ നേരത്താണ് സംഭവം. പുറത്ത് പോകുമ്പോള്‍ അടുപ്പില്‍ തീയുണ്ടിയരുന്നതായി രാധ പറഞ്ഞു. ഉച്ചക്ക് കഴിക്കാനുള്ള ചോറ് വേവിക്കാന്‍ ചെമ്പില്‍ വെള്ളം നിറച്ച അടുപ്പ് കല്ലില്‍ വെച്ചാണ് പുറത്തക്ക് പോയത്. സമീപത്ത് രണ്ട് ഗ്യാസ് സിലിണ്ടറുകളുണ്ട്. രാധ ഗ്യാസ് ഉപയോഗിക്കാറില്ല. മകനാണ് അതുപയോഗിക്കുന്നത്. അടുപ്പില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. ഒരു സിലിണ്ടര്‍ മാത്രമാണ് പൊട്ടിത്തെരിച്ചത്. സഹോദരങ്ങള്‍ക്കു കൂടി അവകാശമുള്ള എട്ട് സെന്റ് ഭൂമിയിലെ ഓലപ്പുരയാണ് പൂര്‍ണ്ണമായി കത്തിയമര്‍ന്നത്. അമ്മയും മകനും ധരിച്ച വസ്ത്രങ്ങള്‍ ഒഴികെ ഇവര്‍ക്കുള്ള റേഷന്‍ കാര്‍ഡ്, ആധാര്‍, തെരഞ്ഞെടുപ്പ് കാര്‍ഡ് തുടങ്ങി രേഖകളും ഫ്രിഡ്ജ്, ടി.വി, ഫാന്‍ ഉള്‍പ്പടെയുള്ള വൈദ്യുതോപകണങ്ങളും ഫര്‍ണിച്ചറുകളും കുടുംബ ശ്രീ അംഗങ്ങളുടെ പതിനയ്യായിരം ഉള്‍പ്പടെ ഇരുപതിനായിരം രൂപയും രണ്ടര പവന്റെ രണ്ട് സ്വര്‍ണ്ണാഭരണങ്ങളും അഗ്‌നിയെടുത്തു. സഹോദരങ്ങള്‍ക്കു കൂടി അവകാശമുള്ള 8 സെന്റില്‍ നിര്‍മ്മിച്ച വീടാണ് കത്തിയത്. അല്‍പ്പമകലെ ഇവര്‍ക്ക് സ്വന്തമായി 3 സെന്റ് ഭുമിയുണ്ട്. വീട് വെച്ച് ഇവിടെക്ക് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. വീട് കത്തിയതോടെ ഇവര്‍ക്ക് തല്‍ക്കാലത്തെങ്കിലും കയറിക്കിടക്കാന്‍ ഇടമില്ലതായി. ഗുരുവായൂരില്‍ നിന്ന് അഗ്‌നി ശമന സേനയും ചാവക്കാട് പൊലിസും നാട്ടുകാരും തീയണക്കാനത്തെിയിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ ഉഗ്ര സ്‌ഫോടന ശബ്ദം കേട്ടാണ് ദൂരെ നിന്നുള്ളവര്‍ പോലും സംഭവ സ്ഥലത്തത്തെിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."