പ്രതിഷേധ മാര്‍ച്ച് നടത്തി
പുത്തന്‍ചിറ: സാധാരണക്കാരുടെ റേഷന്‍ അരി മുട്ടിച്ച കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജന ദ്രോഹ നയങ്ങള്‍ക്കെതിരെ പുത്തന്‍ചിറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുത്തന്‍ചിറ വില്ലേജ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. റേഷന്‍ വിതരണം പുനസ്ഥാപിക്കുക, ഭക്ഷ്യ സുരക്ഷാ നയം ഫലപ്രദമായി നടപ്പിലാക്കുക, അര്‍ഹമായ കുടുംബങ്ങളെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ശേഷം വില്ലേജ് ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വി.എ നദീര്‍ അധ്യക്ഷനായി. സുഹ്റ കരീം,ടി.ജി രാജന്,ആന്റണി പയ്യപ്പിള്ളി,ടി.പ്രവീണ്‍,ടി.എസ് ഷാജി,ജിജോ അരീക്കാടന്‍,വി.എസ് അരുണ്‍രാജ് എന്നിവര്‍ പ്രസംഗിച്ചു. കെ.പി പ്രജീഷ്, വാസന്തി സുബ്രമണ്യന്‍, ഷൈല പ്രകാശന്, റിഫായ അക്തര്‍, എം.കെ കാഞ്ചന, ട.ി.കെ ജോണി, റിനോയ് ഒറ്ററാക്കല്, ജോജി പയ്യപ്പിള്ളി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."