പീഡനം; ഗള്‍ഫ് പ്രവാസി അറസ്റ്റില്‍
ചാവക്കാട്: 12 വയസുകാരിയെ അശ്ശീല ചിത്രങ്ങള്‍ കാണിച്ച് നിരന്തരമായി പീഡിപ്പിച്ച ഗള്‍ഫ് പ്രവാസി അറസ്റ്റില്‍. പൊന്നാനി ടൗണ്‍ വലിയ ജുമാഅത്ത് പള്ളി സ്വദേശിയും ഒരുമനയൂര്‍ മുത്തമ്മാവില്‍ താമസക്കാരനുമായ കുട്ടുകാനകം വീട്ടില്‍ അത്തീഖുറഹ്മാനെയാണ് (46)നെയാണ് ചാവക്കാട് എസ്.ഐ എം.കെ രമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഒരുമനയൂയൂരിലെ ഒരു അണ്‍എയ്ഡഡ് സ്‌കൂളില്‍ ഏഴാം കല്‍സില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് അഞ്ചാം ക്ലാസ് മുതല്‍ വളരെ ബന്ധുവായ അത്തിക്ക് പീഡിപ്പിച്ചു വരുന്നത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന അത്തിക്ക് ഇതിനായി ഇടക്കിടെ നാട്ടില്‍ വരുമായിരുന്നുവെന്നു പൊലിസ് പറഞ്ഞു. സംഭവം പുറത്തുവരാതിരിക്കാന്‍ ബന്ധുക്കളുടെയടുത്ത് ഇയാള്‍ കര്‍ക്കശക്കാരനെപോലെ പെരുമാറി എല്ലാവരെയും പേടിപ്പിച്ചു നിര്‍ത്തുകയും കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രെ.
കുട്ടിയുടെ പെരുമാറ്റത്തിലും പഠനരീതിയിലും വൈകല്യം മനസിലാക്കിയ അധ്യാപിക കുട്ടിയുമായി സംസാരിച്ചപ്പോഴാണ് കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് പീഡിപ്പിക്കുന്ന വിവരം പറഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ അമ്മയെ അറിയിക്കുകയും പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയില്‍ നിന്നും യാഥാര്‍ഥ്യം മനസിലാക്കിയ പൊലിസ് ഉടന്‍ അത്തിക്കിനെ കസ്റ്റഡിയിലെടുത്തു.
വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റും രേഖപ്പെടുത്തി ചാവക്കാട് കോടതിയില്‍ ഹാജരാക്കി. കോടതി ഇയ്യാളെ റിമാന്‍ഡ് ചെയ്തു ജയിലിലടച്ചു. അഡീഷണല്‍ എസ്.ഐ ബാലന്‍, എ.എസ്.ഐ അനില്‍മാത്യു, സി.പി.ഓ മാരായ ശ്യാം, സൗമ്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."