ലക്ഷ്യം തെറ്റി ദേശീയ ഭക്ഷ്യസുരക്ഷാ നിയമം
ഒലവക്കോട്: സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായം സമ്പൂര്‍ണമായി കംപ്യൂട്ടര്‍ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ചുവടുവയ്‌പ്പെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കാനുള്ള താലൂക്ക് തല ട്രയല്‍ റാങ്കിങ് പൂര്‍ത്തിയായപ്പോള്‍ ദാരിദ്ര രേഖയ്ക്ക് താഴേയുള്ള അര്‍ഹരായ ആയിരക്കണക്കിന് കുടുംബങ്ങള്‍ പുറത്ത്. ദേശീയ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ നേതൃത്വത്തിലാണ് എല്ലാ താലൂക്കുകളിലും ട്രയല്‍ റാങ്കിങ്ങ് നടന്നത്. ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധി 2016ല്‍ പൂര്‍ത്തിയാകാന്‍ ഇപ്പോഴുള്ള ബി.പി.എല്‍, എ.പി.എല്‍ വിഭാഗങ്ങള്‍ക്ക് പകരം മുന്‍ഗണനാ വിഭാഗവും മുന്‍ഗണനേതര എന്ന പുതിയ നാമകരണത്തിലാവും പദ്ധതി അറിയപ്പെടുക. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നഗരപരിധിയില്‍ 39ശതമാനവും ഗ്രാമങ്ങളില്‍ നിന്ന് 52 ശതമാനം കുടുംബാംഗങ്ങളേയും മാത്രമേ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. ഇതോടെ നിലവിലുള്ള ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം വരുന്ന നിര്‍ധന കുടംബങ്ങള്‍ സബ്‌സിഡിക്ക് അര്‍ഹരല്ലാത്ത മുന്‍ഗണേതര വിഭാഗത്തിലേക്ക് ഉയര്‍ത്തപ്പെടും.
സൗജന്യനിരക്കില്‍ ലഭിച്ചിരുന്ന അരി, ഗോതമ്പ്, പഞ്ചസാര ഭക്ഷ്യവിഭാഗങ്ങള്‍ക്ക് പുറമേ മണ്ണെണ്ണ, ഗ്യാസ് മുതലായവയും ലഭിക്കില്ല. ഒരു താലൂക്കില്‍ ദാരിദ്യ രേഖയ്ക്ക് താഴെ 75 മുതല്‍ 95 ശതമാനം പേരുണ്ടെങ്കിലും 52 ശതമാനം കുടുംബങ്ങളെ മാത്രമേ മുന്‍ഗണനാ വിഭാഗത്തില്‍ പെടുത്താന്‍ കഴിയൂ. അതായത് ദാരിദ്യ രേഖയ്ക്ക് താഴേയുള്ള പിന്നോക്ക വിഭാഗങ്ങള്‍ തിങ്ങി താമസിക്കുന്ന ഇടുക്കി, പാലക്കാട്, വയനാട് കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ കണ്ണൂര്‍, മലപ്പുറം, എറണാകുളം, കൊല്ലം ജില്ലകളിലെ മലയോര മേഖലയിലെ പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടേയുള്ളവര്‍ താമസിക്കുന്ന താലൂക്കുകളിലും അര്‍ഹതപ്പെട്ട നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാവും.
എന്നാല്‍ ദാരിദ്യ രേഖയ്ക്ക് മുകളിലുള്ളവര്‍ തിങ്ങിതാമസിക്കുന്ന നഗരസഭ, കോര്‍പറേഷന്‍ പരിധികളില്‍ 39 ശതമാനം കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗങ്ങില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന നിയമം പാലിക്കുകയാണെങ്കില്‍ ഇപ്പോള്‍ എ.പി.എല്‍ വിഭാഗത്തിലുള്‍പ്പെടുന്ന സമ്പന്നരെ കൂടി മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിയാല്‍ മാത്രമേ 39 ശതമാനം തികയ്ക്കാന്‍ കഴിയൂ. അതായത് നിലവിലെ ഭക്ഷ്യസുരക്ഷാ നിയമം പാലിക്കപ്പെടുമ്പോള്‍ അര്‍ഹരായ മുന്‍ഗണനാ വിഭാഗക്കാര്‍ ഗ്രാമീണ മേഖലകളില്‍ ലിസ്റ്റില്‍ നിന്ന് പുറത്താവുകയും നഗരപ്രദേശങ്ങളില്‍ അനര്‍ഹരായ ഒട്ടേറെ പേര്‍ റാങ്കിംഗില്‍ അകത്താവുന്ന സ്ഥിതിയും ഉണ്ടാകുമെന്നതിനാല്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ല. അതിനാല്‍ പുതിയ നിയമത്തിലെ അപാകത പരിഹരിക്കാനാ വശ്യമായ നിയമ ഭേദഗതി വരുത്താന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് ജനകീയാവശ്യം. ട്രയല്‍ റാങ്കിങ്ങ് പൂര്‍ത്തിയായപ്പോള്‍ അര്‍ഹരായ പലരും മുന്‍ഗണനാ വിഭാഗ ലിസ്റ്റില്‍ നിന്നു പുറത്താകുന്നതോടെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ലക്ഷ്യം തെറ്റുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."