നഗരവികസനത്തിന്റെ മുഖച്ഛായ മാറ്റാന്‍ പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുന്നു
പാലക്കാട്: നഗരത്തിന്റെ 20 വര്‍ഷത്തെ വികസനം മുന്‍നിര്‍ത്തിയുള്ള പാലക്കാട് നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം. 1986 ല്‍ തയ്യാറാക്കിയ നഗരസഭയുടെ നിലവിലുള്ള മാസ്റ്റര്‍ പ്ലാനിന്റെ കാലാവധി 2006 ല്‍ അവസാനിച്ചിരുന്നു. നിലവിലുള്ള മാസ്റ്റര്‍ പ്ലാന്‍ കാലഹരണപെട്ടതോടെ നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിരുന്നു.
നിരവധിപ്പേരുടെ വീടുനിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചിരുന്നു. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ഇടക്കാല മേഖലാതല ഇളവ് നല്‍കിയാണ് സര്‍ക്കാര്‍ പ്രതിസന്ധി ലഘൂകരിച്ചത്.
2006 ലെ കാലാവധി കഴിഞ്ഞ മാസ്റ്റര്‍ പ്ലാന്‍ പുതുക്കി കിട്ടുന്നതിന് 2011 ല്‍ നഗരസഭ കരട് പ്ലാന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നു മാത്രമല്ല മറിച്ച് 2013-ല്‍ പ്രസ്തുത രേഖകള്‍ സെക്രട്ടറിയേറ്റില്‍ നിന്ന് കാണാതായി. എന്നാല്‍ അടുത്തിടെയാണ് കരട് പ്ലാന്‍ കാണ്മാനില്ലെന്ന് നഗരസഭ നടത്തിയ അന്വേഷണത്തില്‍ അറിഞ്ഞത്. നഗരസഭ ചെയര്‍മാന്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭയില്‍ ഉണ്ടായിരുന്ന കരട് പ്ലാനിന്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പി എടുത്ത് ടൗണ്‍ പ്ലാനര്‍ക്ക് സമര്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നഗരസഭയുടെ കരട് പ്ലാനിന് ഇപ്പോള്‍ അംഗീകാരം ലഭിച്ചത്.
കരട് മാസ്റ്റര്‍ പ്ലാന്‍ ജനങ്ങള്‍ക്ക് പരിശോധിക്കുന്നതിനായി വെബ്‌സൈറ്റില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കും. പൊതുജനങ്ങളില്‍ നിന്ന് ആക്ഷേപങ്ങളും അപേക്ഷകളും സ്വീകരിക്കുന്നതിന് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
തുടര്‍ന്ന് ഭേദഗതികള്‍ വരുത്തിയ കൗണ്‍സിലില്‍ ചര്‍ച്ചക്കായി വയ്ക്കും. കൗണ്‍സില്‍ അംഗീകാരത്തിന് ശേഷം സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കുമെന്നും വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ അറിയിച്ചു.
ഗാര്‍ഹികമേഖല, വ്യവസായിക മേഖല, കാര്‍ഷിക മേഖല തുടങ്ങി വിവിധ സോണുകളാക്കി തിരിച്ചാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ നടപ്പിലാക്കുക.
സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പാലക്കാട് നഗരസഭയെ സമ്പൂര്‍ണ വെളിയിട വിമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങ് കേരള പിറവിദിനത്തില്‍ ചെയര്‍മാന്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്തിരുന്നു.
ഓഫിസ് സമയങ്ങളില്‍ നഗരസഭയിലെ ഉദ്യോഗസ്ഥരുടെ സേവനം മുഴുവന്‍ സമയവും പൊതുജനങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭിക്കുന്നതിന് നഗരസഭയിലെ മുഴുവന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും വകുപ്പുമേധാവികള്‍ക്കും ഫീല്‍ഡ് സ്റ്റാഫുകള്‍ക്കും ബി.എസ്.എന്‍.എല്‍. സിം കാര്‍ഡ് വിതരണോദ്ഘാടനവും നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ നഗരസഭ സെക്രട്ടറിക്ക് ആദ്യ സിം കാര്‍ഡ് വിതരണം ചെയ്ത് ചെയര്‍പേഴ്‌സണ്‍ നിര്‍വ്വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."