സന്തോഷ് കുമാര്‍ വീണ്ടും ജെ.സി.ഐ അന്താരാഷ്ട്ര പരിശീലന അധ്യക്ഷന്‍
പാലക്കാട്: 2017 വര്‍ഷത്തേയ്ക്കുള്ള ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ അന്താരാഷ്ട്ര പരിശീലന വിഭാഗം അദ്ധ്യക്ഷനായി പാലക്കാട് സ്വദേശി സന്തോഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കാനഡയിലെ ക്യൂബെക് സിറ്റിയില്‍ നടന്ന 2016 ലെ ജെ.സി.ഐ അന്തര്‍ദേശീയ സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.
2016 വര്‍ഷത്തിലെ ജെ.സി.ഐ അന്താരാഷ്ട്രാ സ്‌കില്‍ ഡവലപ്‌മെന്റ് മേഖലയിലുള്ള മികവുറ്റ പ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തിയാണ് സന്തോഷ്‌കുമാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 8 അംഗങ്ങളുള്ള കമ്മിറ്റിയുടെ അധ്യക്ഷനായി 120 ല്‍ പരം ജെ.സി.ഐ അംഗ രാജ്യങ്ങളിലെ പരിശീലന പരിപാടികള്‍ ഏകോപിപ്പിക്കുകയാണ് ചുമതല. 2001 വര്‍ഷത്തെ ജെ.സി.ഐ. പാലക്കാടിന്റെ പ്രസിഡന്റായിരുന്ന സന്തോഷ് കുമാര്‍ 2010 ല്‍ ജെ.സി.ഐ ഇന്ത്യയുടെ ദേശീയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു.
ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ നേതൃത്വം വഹിച്ചു പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. പത്തോളം രാജ്യങ്ങളില്‍ പരിശീലന പരിപാടികള്‍ നടത്തിയിട്ടുള്ള സന്തോഷ്‌കുമാര്‍ 2012 വര്‍ഷത്തെ ജെ.സി.ഐ ഇന്ത്യയുടെ ഏറ്റവും മികച്ച പരിശീലകനുള്ള രവി പുരസ്‌കാര്‍ അവാര്‍ഡും 2016 വര്‍ഷത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റിന്റെ മികച്ച പരിശീലകനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.
സന്തോഷ്‌കുമാറിന്റെ സ്ഥാനലബ്ധി ഇന്ത്യന്‍ ജെ.സി.ഐക്ക് ലഭിച്ച അഭിമാനിക്കാവുന്ന അന്താരാഷ്ട്ര അംഗീകാരവും കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."