ഉദ്ഘാടനത്തിനൊരുങ്ങി അല്‍ഫാറൂഖ് ജുമാമസ്ജിദ്
മേപ്പറമ്പ്: മെട്രോനഗര്‍ മാപ്പിളക്കാട് പ്രദേശവാസികളുടെ ചിരകാല അഭിലാഷമായിരുന്ന മേപ്പറമ്പ് ജുമാമസ്ജിദിന്റെ അധീനതയില്‍ പണിപൂര്‍ത്തീകരിച്ച അല്‍ഫാറൂഖ് ജുമാമസ്ജിദ് ഉദ്ഘാടനത്തിനൊരുങ്ങി. അടുത്തമാസം ഒന്നാം തിയതി മഅ്‌രിബ് നമസ്‌ക്കാരത്തോടെയാണ് ഈ മസ്ജിദ് തുറന്നുകൊടുക്കുന്നത്. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. പള്ളിയോട് ചേര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയ മദ്‌റസത്തുല്‍ ജബലിന്റെ ഉദ്ഘാടനം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടി നിര്‍വ്വഹിക്കും.
പള്ളി ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ മാസം 28 മുതല്‍ 30 വരെ നടത്തുന്ന മതപ്രഭാഷണത്തിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കുമെന്ന് മേപ്പറമ്പ് ജുമാമസ്ജിദ് പ്രസിഡന്റ് പി.എ അബ്ദുല്‍ഗഫൂറും സെക്രട്ടറി എം.ആസാദ് വൈദ്യരും അറിയിച്ചു. 28ന് തുടങ്ങുന്ന മതപ്രഭാഷണ പരമ്പര അല്‍ഫാറൂഖ് ജുമാമസ്ജിദ് ഉദ്ഘാടന ചടങ്ങ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടി നിര്‍വ്വഹിക്കും. ശിഹാബുദ്ധീന്‍ ഉലൂമി ആശംസാപ്രസംഗം നടത്തും. ശുഐബ് ഹുദവി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സയ്യിദ് അബ്ദുല്‍വാജിദ് അല്‍ ഹൈദ്രൂസി തങ്ങള്‍, മഹ്‌റുഫുദ്ധീന്‍ ഉലുമി, ഹാഫിള് ഹനീഫ ബാഖവി, അബ്ദുല്‍റഷീദ് ഉലൂമി, എന്‍.എ സൈനുദ്ധീന്‍ മന്നാനി, എം.ആസാദ് വൈദ്യര്‍, മുഹീനുദ്ധീന്‍ റഹ്മാനി, കെ.എസ് ഇബ്രാഹിം ബാധുഷ മുസ്‌ലിയാര്‍, നിഷാദ് മുസ്‌ലിയാര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."