വനിതാ ഓട്ടോകള്‍ പേരിലൊതുങ്ങുന്നു
ഒലവക്കോട്: ജില്ലയില്‍ വനിതാ ഓട്ടോ സര്‍വീസ് പേരിലൊതുങ്ങുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വനിതകള്‍ക്ക് ഓട്ടോറിക്ഷകള്‍ വിതരണം ചെയ്യുന്ന പദ്ധതി. വനിതാ തൊഴില്‍ ശാക്തീകരണ രംഗത്ത് വിപ്ലാത്മാകമായേക്കാവുന്ന പദ്ധതിയായിട്ടും അധികൃതരുടെ അനാസ്ഥ കാരണം വനിതകളെ തൊഴില്‍രംഗത്ത് സ്വയം പര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്ത ഒരു നടപടിക്കു ജില്ലയില്‍ ഫമില്ലാതാകുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് വനിതാക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് വനിതകള്‍ക്ക് ഓട്ടോകള്‍ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചത്. ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളും ചുരുങ്ങിയത് 10 വനിതകളെയെങ്കിലും കണ്ടെത്തി അവരെ സര്‍വീസിന് പ്രാപ്തരാക്കണമെന്നായിരുന്നു നിര്‍ദേശം. കുടുംബശ്രീയുടെ പ്ലാന്‍മിത്ര ഉപയോഗപ്പെടുത്തി കുറഞ്ഞ നിരക്കില്‍ ഓട്ടോറിക്ഷകള്‍ ലഭ്യമാക്കാനും ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി ലൈസന്‍സും ബാഡ്ജും ലഭ്യമാക്കാനുമാണ് പദ്ധതി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. തയ്യാറുള്ള വനിതകള്‍ക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കാനും നിശ്ചയിച്ചു.
ഇതിന്റെ പ്രാരംഭ നടപടികളെല്ലാം പൂര്‍ത്തിയായിട്ടും വനിതകള്‍ക്കായുള്ള സ്വയം തൊഴില്‍ പദ്ധതിയില്‍ ഓട്ടോറിക്ഷ നല്‍കുന്നതിന് തദ്ദേശ ഭരണകൂടങ്ങളൊന്നും തയ്യാറായില്ല. ഓട്ടോ ഓടിക്കാന്‍ സജ്ജരായ വനിതകള്‍ നാട്ടില്‍ യഥേഷ്ടം ഉള്ളപ്പോഴാണ് പ്രാദേശിക ഭരണകൂടങ്ങളുടെ ഈ അനാസ്ഥ. ഓട്ടോയില്‍ വനിതായാത്രികരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മലപ്പുറം ജില്ലയിലെ മഞ്ചേരി അടക്കമുള്ള നഗരങ്ങളില്‍ പൊലീസിന്റെ ആഭിമുഖ്യത്തില്‍ ഷീ ടാക്‌സി പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."