വണ്ടിത്താവളം ആക്രമണം; പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി
വണ്ടിത്താവളം: കഴിഞ്ഞ ദിവസം രാത്രി വണ്ടിത്താവളത്തു വെച്ച് പട്ടഞ്ചേരി കെയോട്ടിലെ മുകേഷിനെ ആക്രമിച്ച കേസ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംസ്ഥാന ഇന്റലിജന്‍സ് ഡിവൈ.എസ്.പി. എ.എ റോക്കി, ജില്ലാ ഇന്റലിജന്‍സ് ഡിവൈ.എസ്.പി. എ.എസ്.രാജു ആക്രമിക്കപ്പെടുമ്പോള്‍ മുകേഷിന്റെ കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളെയും തട്ടുകട നടത്തിപ്പുകാരന്റെയും മൊഴിയെടുത്തു.
സില്‍വര്‍ നിറത്തിലുള്ള ഇന്നോവ കാറിലെത്തിയ ഒരു സംഘം ആളുകളാണ് ആക്രമണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു. അക്രമണത്തില്‍ മുകേഷിന്റെ വലതുകൈ മുറിഞ്ഞുപോയിരുന്നു. വലതുകാലിന്റെ മുട്ടിനും കാര്യമായി വെട്ടേറ്റിട്ടുണ്ട്. മുഖംമൂടി ധരിച്ച് ആക്രമണം നടത്തുന്നതിനിടയില്‍ വീണുപോയ ഒരു കറുത്തതുണി സംഭവസ്ഥലത്തുനിന്ന് പൊലിസ് കണ്ടത്തി. വണ്ടിത്താവളം പള്ളിമൊക്ക്ചന്തപ്പെട്ടയ്ക്കു മുന്പിലെ തട്ടുകടയില്‍ രാത്രി 11.30 ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബുധനാഴ്ച്ച ആക്രമിക്കപ്പെട്ടത്.
എന്ജിന് ഓഫാക്കാതെ വാഹനം നിര്‍ത്തിയിട്ട് ആക്രമിച്ചതിന് ശേഷം ഹെഡ് ലൈറ്റുകള്‍ അണച്ചാണ് തത്തമംഗലത്തേക്കുള്ള വഴിയിലൂടെ കടന്നുപോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."