പണം കരുതിവച്ചതു തിരിച്ചടിയായി; പയറ്റുകള്‍ നിര്‍ത്തിവച്ചു
പെരിങ്ങത്തൂര്‍: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് പെരിങ്ങത്തൂര്‍ പ്രദേശങ്ങളില്‍ നടത്തി വരുന്ന പണപയറ്റുകളും നിര്‍ത്തിവച്ചു.
ഇന്ന് നടത്താനിരുന്ന പണപയറ്റുകളാണ് നിര്‍ത്തലാക്കിയത്. മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ണവന്മാരെ കണ്ട് തിയ്യതി നിശ്ചയിച്ച പണപയറ്റുകളാണ് നിര്‍ത്തിവച്ചത്.
നാട്ടിന്‍ പുറങ്ങളില്‍ പരസ്പരം സഹായിക്കുന്നതിനായി പൂര്‍വികര്‍ കണ്ടെത്തിയ ഒരു മാര്‍ഗമാണ് പണപയറ്റുകള്‍.
സാധാരണക്കാരന്റെ അടിയന്തിരാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ബാങ്കുകളെയോ ബ്ലേഡുകാരെയോ സമീപിക്കാതെ എളുപത്തില്‍ നിര്‍വഹിക്കാന്‍ പറ്റുന്ന ഒരുപാധിയാണിത്.
സദര്‍ എന്നും കുറി കല്ല്യാണമെന്നും ചിലയിടങ്ങള്‍ ഇതിനെ അറിയപ്പെടുന്നു. 500,1000രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും കൈമാറാനും കഴിയാതെ വന്നതോടെയാണ് പയറ്റ് തീരുമാനിച്ചവര്‍ തന്നെ സ്വയം നിര്‍ത്തിവച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഇന്നലെ ബാങ്കില്‍ നിക്ഷേപിക്കാതെ പയറ്റിന് കാത്തുനിന്നവര്‍ നിരാശരായി.
ഒരാള്‍ തനിക്കു പയറ്റിയ സംഖ്യ ഇരട്ടിയായി തിരിച്ചു പയറ്റുന്നതാണ് നാട്ടുനടപ്പ്. നോട്ടുകള്‍ അസാധുവായതോടെ നാട്ടുനടപ്പ് ലംഘിച്ച് വന്‍തുക നല്‍കുന്നതാണ് പയറ്റുകാരന് വിനയായത്.
ഈ തുക വിനിമയം ചെയ്യാനും നിക്ഷേപിക്കാനുമുള്ള പ്രയാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."