HOME
DETAILS
MAL
പണംതേടി ജനം: കാസര്‍കോട് ബാങ്ക് റോഡിലെ ഗതാഗതം തടസപ്പെട്ടു
backup
November 11 2016 | 06:11 AM
കാസര്‍കോട്: ഇടപാടുകാരുടെ ബാഹുല്യത്തെ തുടര്‍ന്ന് കാസര്‍കോട് നഗരത്തിലെ ബാങ്ക് റോഡിലെ ഗതാഗതം നിശ്ചലമായി.
15 ഓളം ബാങ്കുകളാണ് ഇവിടെയുള്ള രാവിലെ മുതല്‍ തന്നെ സ്ത്രീകടക്കമുള്ളവര്‍ ബാങ്കുകളില്‍ വാഹനങ്ങളുമായി എത്തിയിരുന്നു.
പത്തുമണിയോടെ റോഡ് സ്തംഭിച്ച് വാഹനങ്ങള്‍ കുരുക്കിലായി. 11 ലക്ഷത്തോളം ദിവസ കലക്ഷനുണ്ടായിരുന്ന ബവറേജ് ഔട്ടലറ്റുകളില്‍ ആദ്യദിവസം ആറും രണ്ടാംദിവസം എട്ടും ലക്ഷത്തിന്റെ വിറ്റുവരവാണ് ഉണ്ടായത്.
ഇന്നലെ പണം വാങ്ങിയവരെ ഇന്ന് പല ബാങ്കുകളും മടക്കി അയച്ചു. എല്ലാ ബാങ്കുകളിലും നീണ്ട നിരതന്നെയാണ് കാണാനാകുന്നത്. ടോക്കണ്‍ നല്‍കിയാണ് ഇടപാടുകാര്‍ക്ക് 2000 രൂപയുടെ രണ്ടു കറന്‍സി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."