HOME
DETAILS
MAL
ഇന്‍ഷുറന്‍സ് തുക വിതരണവും ബോധവല്‍ക്കരണ ക്ലാസും
backup
November 11 2016 | 06:11 AM
തൃക്കരിപ്പൂര്‍: മത്സ്യ ബന്ധനത്തിനിടയില്‍ ഇടിമിന്നലേറ്റു മരണപ്പെട്ട ഇടയിലെക്കാട്ടിലെ കെ.വി ഭരതന്റെ കുടുംബത്തിനു മത്സ്യഫെഡിന്റെ അപകട ഇന്‍ഷുറന്‍സ് തുക വിതരണവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. എം രാജഗോപാലന്‍ എം.എല്‍.എ ധനസഹായം ഭരതന്റെ വിധവ ടി ലീനയ്ക്കു കൈമാറി. തൃക്കരിപ്പൂര്‍ പടന്ന കടപ്പുറം മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘമാണ് പരിപാടി സംഘടിപ്പിച്ചത്.സംഘം പ്രസിഡന്റ് വി.വി ഉത്തമന് അധ്യക്ഷനായി. മത്സ്യ ഫെഡ് ജില്ലാ മാനേജര്‍ കെ വനജ ബോധവല്‍ക്കരണ ക്ലാസെടുത്തു. വി.കെ കരുണാകരന്, കെ പുഷ്പ, ഇ കുഞ്ഞിരാമന്, വി ശ്രീധരന്, കെ.വി കുഞ്ഞിക്കണ്ണന്, യു.ആര് ഷൈബ, കാരണത്ത് മധുസൂദനന് ,പി വേണുഗോപാലന്‍, വി.വി സജീവന്, എ രാമകൃഷ്ണന്, കെ.പി ബാലന്, എം ഗംഗാധരന്, കെ കുഞ്ഞിരാമന്, പി.വി രാമകൃഷ്ണന്, വി സ്വപ്ന, എം.വി ജയന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."