മണല്‍ ക്ഷാമം; മാഫിയാ സംഘം ലാഭം കൊയ്യുന്നു
ചെര്‍ക്കള: നിര്‍മാണ മേഖലയിലെ മണല്‍ ക്ഷാമം മുതലെടുത്ത് അനധികൃത മണല്‍കടത്തു സംഘങ്ങള്‍ ലാഭം കൊയ്യുന്നു. രണ്ടു വര്‍ഷം മുമ്പാണു പഞ്ചായത്ത് കടവുകളില്‍ നിന്നു മണലെടുക്കുന്നതു നിര്‍ത്തിവച്ചത്. ഈ നിരോധനത്തിന്റെ മറവില്‍ അനധികൃത മണലെടുപ്പും കര്‍ണാടകയില്‍ നിന്നുള്ള മണല്‍ കടത്തും വ്യാപകമായി. ഈ അനധികൃത മണല്‍ കടത്തിലൂടെ മണല്‍ മാഫിയകള്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണ്.
മണല്‍ ലഭിക്കാത്തതിനാല്‍ വീടുനിര്‍മാണവും മറ്റും പാതിവഴിയിലായ പലരും വന്‍ തുക നല്‍കിയാണു മണല്‍ വാങ്ങുന്നത്. മുളിയാര്‍, കാറഡുക്ക, ചെങ്കള, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത മണല്‍ വില്‍പന നടത്തുന്ന സംഘങ്ങള്‍ 150 അടിയുടെ ഒരു ലോഡ് മണലിനു കുറഞ്ഞതു പതിനഞ്ചായിരം രൂപയാണ് ഈടാക്കുന്നത്.
നിയമാനുസരണം മണല്‍ ലഭിക്കാത്തതിനാല്‍ പലരും മണലിനായി ഇത്തരക്കാരെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
മണല്‍ ക്ഷാമം കാരണം നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലായതു ഈ രംഗത്തു ജോലി ചെയ്യുന്ന പതിനായിരകണക്കിനു തൊഴിലാളികളെ ദുരിതത്തിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."