ഏക സിവില്‍ കോഡിനെതിരേ സമസ്ത ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും 17 ന്
കാസര്‍കോട്: രാജ്യത്ത് ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ 17 നു കാസര്‍കോട് ശരീഅത്ത് സംരക്ഷണ റാലി നടത്തുമെന്നു സമസ്ത നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുത്വലാഖ് നിരോധനം അജണ്ടയാക്കി രാജ്യത്തു മതവിശ്വാസങ്ങള്‍ക്കു നേരെ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണു സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്. റാലിയുടെ വിജയത്തിനായി നാളെ ജുമുഅക്ക് ശേഷം ജില്ലയിലെ മഹല്ലുഖത്തീബുമാര് മഹല്ലുതല ഉത്ബോധനങ്ങള്‍ നടത്തും. റാലി 17 ന് ഉച്ചയ്ക്ക് മൂന്നിനു തയലങ്ങാടിയില്‍ നിന്നു തുടങ്ങി പുതിയ ബസ് സ്റ്റാന്‍ഡ് പി.ബി ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
അബ്ദുസമദ് പൂക്കോട്ടൂര്‍, അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന് മുസ്ലിയാര്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ ഖാസിം മുസ്ലിയാര്, സമസ്ത മൂശാവറ ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."