ഏക സിവില്‍കോഡ്: മുസ്ലിം ബഹുജന സംഗമം 14ന്
കാസര്‍കോട്: ഭാരതത്തിന്റെ മതേതര സ്വഭാവത്തിന് അറുതി വരുത്തി ഏക സിവില്‍ കോഡു നടപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചു മുസ്ലിം കോര്‍ഡിനേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 14 നു രാവിലെ 10നു ജില്ലാ സംഗമം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ് മെമ്പര്‍ സിറാജ് ഇബ്രാഹിംസേട്ട് ഉദ്ഘാടനം ചെയ്യും.
ചെയര്മാന് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷനാകും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണം നടത്തും.
ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമത്തെ മതേതരത്വ ജനാധിപത്യ സംവിധാനത്തില്‍ വിശ്വസിക്കുന്ന പൊതു സമൂഹത്തിന്റെ പിന്തുണയോടെ ചെറുത്തു തോല്പിക്കാനുള്ള കൂട്ടായ്മയാണു മുസ് ലിം കോര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റി ലക്ഷ്യം വെക്കുന്നതെന്നു ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബദുല്‍ റഹ്മാന് മുസ്ലിയാര്, കെ മുഹമ്മദ് ശാഫി, മുഹമ്മദ് ഷെരീഫ് തളങ്കര, ഹാഷിം അരിയില്‍, ഹാരിസ് ചേറൂര്, ആരിഫ് കാപ്പില്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."