നോട്ടു മാറാന്‍ ബാങ്കിലെത്തിയ വീട്ടമ്മയുടെ പണം കാണാതായതായി പരാതി
കാസര്‍കോട്: 40,000 രൂപയുമായി ബാങ്കിലെത്തിയ വീട്ടമ്മയുടെ പണം കാണാതായതായി പരാതി. കുഡ്ലു സ്വദേശി വിട്ടല്‍ നായിക്കിന്റെ ഭാര്യ ഗിരിജ (46)യുടെ പണമടങ്ങിയ സഞ്ചിയാണു കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ കാനറാ ബാങ്കിലെത്തിയ ഇവര്‍ പണം നിക്ഷേപിക്കാനുള്ള ഫോറം പൂരിപ്പിക്കുന്നതിനിടെ സമീപത്തുള്ള ബഞ്ചില്‍ ബാഗ് വച്ചിരുന്നു. പൂരിപ്പിച്ചു കഴിഞ്ഞ് നോക്കിയപ്പോഴാണ് പണമടങ്ങിയ സഞ്ചി കാണാതായതു മനസിലായത്. 500 ന്റെയും 1000 ത്തിന്റെയും കറന്‍സികള്‍ മാറ്റിയെടുക്കുന്നതിനു വേണ്ടിയെത്തിയ ആളുകളുടെ തിരക്കിനിടയില്‍ ആരോ മോഷ്ടിച്ചതാവാമെന്നാണു സംശയം. സഞ്ചിയില്‍ മറ്റൊരു ബാങ്കിന്റെ പാസ് ബുക്കും ഉണ്ടായിരുന്നു. പണം നഷ്ടപ്പെട്ട ഗിരിജ ഭര്‍ത്താവിനോടൊപ്പം കാസര്‍കോട് പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്കി. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കവര്‍ച്ചക്കാരെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."