HOME
DETAILS
MAL
ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം തുടങ്ങി
backup
November 11 2016 | 06:11 AM
കാസര്‍കോട്: ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ തുടങ്ങി. സാംസ്‌കാരിക സമ്മേളനം പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകരന്‍ നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള അധ്യക്ഷനായി. വി രാജന്‍, ബിജു ഉണ്ണിത്താന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞമ്പു മനോജ് കുമാര്‍, രാധാകൃഷ്ണന്‍ സംസാരിച്ചു. ഇന്നു നടക്കുന്ന സമ്മേളനം രാവിലെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി 150 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."