ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും വിജയിപ്പിക്കുക: സമസ്ത
കല്‍പ്പറ്റ: സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 22ന് ഏക സിവില്‍കോഡിനെതിരെ കല്‍പ്പറ്റയില്‍ നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയും പൊതു സമ്മേളനവും വിജയിപ്പിക്കാന്‍ സമസ്ത ജില്ലാ കമ്മിറ്റി കീഴ്ഘടകങ്ങളോടും മഹല്ല് ഭാരവാഹികളോടും അഭ്യര്‍ഥിച്ചു. ജില്ലയിലെ ബഹുജനങ്ങള്‍ സംഗമിക്കുന്ന റാലിയും പൊതു സമ്മേളനവും വിജയത്തിലെത്തിച്ച് ഭരണ കൂടത്തിന്റെ കണ്ണ് തുറപ്പിക്കാനും സമസ്തയുടെയും പോഷക ഘടകങ്ങളുടെയും മുഴുവന്‍ ഘടകങ്ങളും മഹല്ല് മദ്റസ ഭാരവാഹികളും രംഗത്തിറങ്ങണമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇന്നും 18നും ഈ വിഷയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പള്ളികളില്‍ ഉല്‍ബോധനം നടത്താന്‍ ഖത്തീബുമാരോടും യോഗം അഭ്യര്‍ഥിച്ചു. യോഗം വി മൂസക്കോയ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. കെ.ടി ഹംസ മുസ്ലിയാര് അധ്യക്ഷനായി. എസ് മുഹമ്മദ് ദാരിമി സ്വാഗതം പറഞ്ഞു. ഇബ്റാഹീം ഫൈസി വാളാട്, കാഞ്ഞായി മമ്മുട്ടി മുസ്ലിയാര്, ആനമങ്ങാട് അബൂബക്കര്‍ മുസ്ലിയാര്, എം.എം ഇമ്പിച്ചിക്കോയ മുസ്ലിയാര്, പി ഇബ്റാഹീം ദാരിമി, സി.കെ അബ്ദുല്‍ മജീദ് ദാരിമി, എം.എ ഇസ്മായില്‍ ദാരിമി പങ്കെടുത്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് മേഖലകളിലും ശാഖകളിലും സമസ്തയും കീഴ്ഘടങ്ങളും നടത്താന്‍ തീരുമാനിച്ച പരിപാടികള്‍ മാറ്റിവക്കാനും യോഗം ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."