തൊഴിലാളികള്‍ തേയില കൊളുന്ത് വെട്ടി വിറ്റു തുടങ്ങി
മേപ്പാടി: കഴിഞ്ഞ മാസം 27ന് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലോക്കൗട്ട് ചെയ്ത ചെമ്പ്ര ഫാത്തിമ ഫാം എസ്റ്റേറ്റില്‍ തൊഴിലാളികള്‍ സമരം കൂടുതല്‍ ശക്തമാക്കി. തോട്ടം പിടിച്ചെടുത്ത് തേയില കൊളുന്ത് വില്‍പ്പന നടത്തികൊണ്ടുള്ള സമരമാണ് ആരംഭിച്ചത്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിലധികമായി തുടരുന്ന തൊഴിലാളി പ്രക്ഷോഭം അവഗണിച്ചതാണ് സമര രീതി മാറ്റാന്‍ കാരണം. ഇന്നലെ രാവിലെ ഒന്‍പതോടെ 300 ഓളം തൊഴിലാളികള്‍ തോട്ടത്തില്‍ പ്രവേശിക്കുകയായിരുന്നു. സമര സമിതി കണ്‍വീനര്‍ പി ഗഗാറില്‍ തേയില കൊളുന്ത് വെട്ടിയെടുത്ത് സമരം ഉദ്ഘാടനം ചെയ്തു. തൊഴിലാളി ദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന എല്ലാ തോട്ടമുടമകള്‍ക്കും ചെമ്പ്ര സമരം താക്കീതാണന്ന് അദ്ദേഹം പറഞ്ഞു. ലോക്കൗട്ട് എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ മറ്റു സമര രീതികള്‍ പുറത്തെടുക്കുമെന്ന് സമര സമിതി ചെയര്മാന് പി.കെ അനില്‍ കുമാര്‍ പറഞ്ഞു. കെ.ടി ബാലകൃഷ്ണന്, ബി സുരേഷ് ബാബു, എന്‍.ഒ ദേവസ്യ, പി.വി കുഞ്ഞിമുഹമ്മദ്, പി.കെ മുരളീധരന്, എന്‍ വേണുഗോപാല്‍, രാജു ഹെജമാഡി, ശ്രീധരന്, വിനോദ് എരുമക്കൊല്ലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."