എസ്‌റ്റേറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കണം: ആപ്പ്
കല്‍പ്പറ്റ: ചെമ്പ്ര എസ്‌റ്റേറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെയാണ് തോട്ടം അടച്ചുപൂട്ടിയത്.
തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും നാണ്യവിള കൃഷി നിലനിര്‍ത്തുന്നതിനുമാണ് 1970ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം തോട്ടഭൂമികളെ സീലിങ് പരിധിയായ 15 ഏക്കറില്‍ നിന്നും ഒഴിവാക്കിയത്.
അതുകൊണ്ടുതന്നെ നഷ്ടത്തിന്റെ പേരില്‍ മാനേജ്‌മെന്റുകള്‍ക്ക് തോട്ടം നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ സ്വാഭാവികമായും ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണം. നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കണം. എസ്‌റ്റേറ്റുകള്‍ അനധികൃതമായി കൈവശംവക്കുന്ന വനഭൂമി പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ഷൗക്കത്ത്അലി എരോത്ത്, അജി കൊളോണിയ, കെ.പി ജേക്കബ്, കെ.പി ഹസൈനാര്‍, ഷേക്ക് ഇസ്മായില്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."