HOME
DETAILS
MAL
പുതുപണം തേടിയലഞ്ഞ് കേരളം കിതച്ചു; ഇന്നു രാവിലെ മുതല്‍ ഞങ്ങള്‍ കണ്ടത്
backup
November 11 2016 | 06:11 AM
കോഴിക്കോട്: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പുതിയ നോട്ടുകള്‍ തേടി ജനം നെട്ടോട്ടമോടുന്നു.
-
പുലര്‍ച്ചെമുതല്‍ എ.ടി.എമ്മിലേക്കു ആളുകളുടെ പ്രവാഹമായിരുന്നു.
-
ബാങ്കുകളിലും എടിഎമ്മുകളിലും വന്‍ തിരക്കാണ്
-
നോട്ടു പുതുക്കലിനായി അടച്ചിട്ട എ.ടി.എമ്മുകള്‍ ഇന്നു രാവിലെമുതല്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ഒരു മണിക്കൂറാകും മുന്‍പേ മിക്കയിടത്തും പണം തീര്‍ന്നു.
-
ഏജന്‍സികള്‍ പണം നിറയ്ക്കുന്ന ബാങ്കുകളിലെ എടിഎം ശാഖകള്‍ അടഞ്ഞുതന്നെ കിടക്കുന്നു. ബാങ്കുകള്‍ നേരിട്ടു നിറയ്ക്കുന്ന എടിഎമ്മിലും പണം കാലിയാണ്.
-
ജോലിയില്‍നിന്ന് അവധിയെടുത്താണ് മിക്കവരും ബാങ്കിനുമുന്നില്‍ ക്യൂ നില്‍ക്കുന്നത്.
-
ബാങ്കിനുമുന്നില്‍ ക്യൂ റോഡുകളില്‍ എത്തിയതുമൂലും ഗതാഗത തടസ്സവും രൂക്ഷമാണ്.
-
ബാങ്ക് ജീവനക്കാരും ദുരിതത്തിലാണ്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് മിക്ക ജീവനക്കാരും ബാങ്കില്‍നിന്നു പോയത്. ഇന്നു രാവിലെ നേരത്തെ എത്തുകയും ചെയ്തു.
-
ഒരു എടിഎമ്മില്‍ പണം നിറയ്ക്കാന്‍ തന്നെ രണ്ടു ജീവനക്കാര്‍ വേണം. മിക്ക എടിഎമ്മുകളിലും പണം നിറച്ച് ജീവനക്കാര്‍ ബാങ്കിലെത്തുമ്പോഴേക്കും എടിഎം കാലിയിയിട്ടുണ്ടാകും.
-
പ്രതിദിനം 2000 രൂപയാണ് ഒരാള്‍ക്ക് എടിഎമ്മില്‍ നിന്നു പരമാവധി പിന്‍വലിക്കാനാകുക.
- നൂറിന്റെയും അമ്പതിന്റേയും നോട്ടുകളാണ് എടിഎമ്മില്‍നിന്നു ലഭിക്കുന്നത്.
-
തലശ്ശേരിയില്‍ നോട്ടു മാറാനെത്തിയ ആള്‍ ബാങ്ക് കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്നു വീണു മരിച്ചു
-
ഹരിപ്പാട് എസ്ബിടിയില്‍ ക്യൂനിന്ന കുമാരപുരം സ്വദേശി കാര്‍ത്തികേയന്‍ (77) കുഴഞ്ഞുവീണു മരിച്ചു
ബോവിക്കാനം മുളിയാര്‍ പോസ്റ്റ് ഓഫിസില്‍ രാവിലെ മുതല്‍ പൊരിവെയിലത്ത് ക്യുവില്‍ നില്‍ക്കുന്നവര്‍. പതിനൊന്നു മണിയൊടെ പണം തീര്‍ന്നതിനാല്‍ നിരാശയോടെ മടങ്ങി[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."