നോട്ടു മാറ്റാനെത്തിയ ആള്‍ ബാങ്ക് കെട്ടിടത്തില്‍നിന്നു വീണു മരിച്ചു
തലശ്ശേരി: നിരോധിച്ച 1000 രൂപയുടെയും 500 രൂപയുടെയും കറന്‍സി മാറ്റാന്‍ ബാങ്കിലെത്തിയ ആള്‍
ബാങ്ക് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണു മരിച്ചു.
പെരളശ്ശേരി മക്രേരി സ്വദേശി കുഞ്ഞിപ്പറമ്പത്ത് കണാരന്റ മകന്‍ പിണറായി കെ.എസ്.ഇ ബി യിലെ ഓവര്‍സിയര്‍ ഉണ്ണി (48) ആണ് മരിച്ചത്.
എന്നാല്‍ പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. ഉണ്ണിയുടെ കൈയില്‍ അഞ്ചു ലക്ഷം രൂപ ഉണ്ടായിരുന്നു. പണം ബാങ്ക് സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നു സൂചനയുണ്ട്.
ഇന്നു രാവിലെ 11.30 മണിയോടെ തലശ്ശേരി നാരാങ്ങാപ്പറത്തെ എസ്.ബി.ടി.ശാഖയിലാണ് അപകടം.
ബാങ്ക് പ്രവര്‍ത്തിക്കുന്നത് കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ്. നോട്ടു മാറാനെത്തിയവരുടെ തിരക്ക് കാരണം നോട്ട് മാറാനുള്ള അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ഇടപാടുകാര്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കയറിയതായിരുന്നു.
ഉണ്ണി ഇവിടെ കയറി അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനിടെ അബദ്ധത്തില്‍ മൂന്നാം നിലയില്‍നിന്ന് താഴെ വീഴുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഉണ്ണി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."