HOME
DETAILS

സഹകരണ ബാങ്കുകളിലെ നിക്ഷേപം: കേന്ദ്രനീക്കം നിക്ഷേപകരെ തന്ത്രപരമായി കുടുക്കാന്‍

  
backup
November 11 2016 | 09:11 AM

154663-2

തൊടുപുഴ: സഹകരണ ബാങ്കുകള്‍ക്കും പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാമെന്ന  കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് നിക്ഷേപകരെ തന്ത്രപരമായി കുടുക്കാന്‍.

പുതിയ ഉത്തരവ് വരുംദിവസങ്ങളില്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപം വന്‍ തോതില്‍ ഉയരാന്‍ കാരണമാകും. ഇത് ഫലത്തില്‍ ആദായനികുതി വകുപ്പിന്റെ കക്ഷത്തില്‍ തലവെച്ചുകൊടുക്കുന്ന നടപടിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നവംബര്‍ 8 ന് രാത്രി 12 മണിക്ക് ശേഷം 500, 1000 രൂപാ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ സ്വീകരിക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ എസ് ലളിതാംബിക ഐ എ എസ് കഴിഞ്ഞ ദിവസം  ഉത്തരവ് (41 /2016) പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍  കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടലില്‍ ഇന്നലെ രജിസ്ട്രാര്‍ ഉത്തരവ് തിരുത്തി. പുതിയ ഉത്തരവുപ്രകാരം 500, 1000 രൂപാ നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ അനുവാദമില്ലെങ്കിലും പഴയ നോട്ടുകള്‍ വാങ്ങി നിക്ഷേപം സ്വീകരിക്കുന്നുണ്ട്.


15290 സഹകരണ സംഘങ്ങളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതില്‍ 1604 പ്രാഥമിക സഹകരണ ബാങ്കുകളാണ്. പ്രാഥമിക സഹകരണ ബാങ്കുകളില്‍ മാത്രം 90,000 കോടിയോളം രൂപയുടെ നിക്ഷേപം നിലവില്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ നിക്ഷേപം ഇരട്ടിയാകാനാണ് സാധ്യത. ഇതോടെ ആദായ നികുതി വകുപ്പിന്റെ ചാകര തുടങ്ങും.

സഹകരണബാങ്കുകളിലെ നിക്ഷേപങ്ങള്‍ കര്‍ശനനിരീക്ഷണത്തിനു വിധേയമാക്കാന്‍ ആദായനികുതി വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സഹകരണ ബാങ്കുകളിലെ നിക്ഷേപം കൂടി നിരീക്ഷിക്കാന്‍ ആദായ നികുതി വകുപ്പ്്്് തീരുമാനിച്ചത്.


കള്ളപണം വെളുപ്പിക്കല്‍ നിരോധന നിയമം, 2002 ല്‍ നടപ്പാക്കി തുടങ്ങിയതു മുതല്‍തന്നെ റിസര്‍വ്വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വരുന്ന ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ അക്കൗണ്ട് ഉടമകളുടെ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും പാന്‍ നമ്പറും പാന്‍ ലഭിക്കാത്തവരില്‍ നിന്ന് ഫോറം നമ്പര്‍ 60 ന്റെ കോപ്പിയും വാങ്ങി  വിവരങ്ങള്‍ ആദായനികുതി വകുപ്പിനു കൈമാറുന്നുണ്ട്.

2005 ല്‍ നിയമം കര്‍ശനമാക്കിയതോടെ അമ്പതിനായിരം രൂപയ്ക്കു മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പാന്‍ കാര്‍ഡ് വേണമെന്ന വ്യവസ്ഥയും നിര്‍ബ്ബന്ധമാക്കിയിരുന്നു. എന്നാല്‍ പ്രാഥമിക സഹകരണ ബാങ്കുകളില്‍ അത്തരത്തിലുള്ള യാതൊരു നിബന്ധനയും ഇതുവരെയില്ല.

സഹകരണ ബാങ്കുകളിലെ നിലവിലുള്ള നിക്ഷേപകരില്‍ നിന്നുകൂടി ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നടപടികളാണ് ആദായനികുതി വകുപ്പ് ആരംഭിച്ചിരിക്കുന്നത്.


1989ല്‍ ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ ജി 7 രാജ്യങ്ങള്‍ രൂപീകരിച്ച ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോര്‍സ് (എഫ് എ ടി എഫ്) കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം നടപ്പാക്കിയത്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയില്‍  ഇന്ന് ഇന്ത്യയുള്‍പ്പെടെ നാല്‍പതോളം രാഷ്ട്രങ്ങള്‍ അംഗങ്ങളാണ്.

അതുകൊണ്ടുതന്നെ നിയമം കര്‍ശനമായി നടപ്പാക്കുന്നതില്‍ നിന്നും പിന്നോട്ടുപോകാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കഴിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളില്‍ വന്‍ തുക നിക്ഷേപിക്കുന്ന പലര്‍ക്കും അതിന്റെ സ്രോതസ്സ് സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഇല്ല.  

ആദായ നികുതി വകുപ്പ് ഈ നിക്ഷേപങ്ങളുടെ സ്രോതസ്സ് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നതോടെ പലരും വിഷമവൃത്തത്തിലാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago