HOME
DETAILS
MAL
ബാഹുബലി നിര്‍മാതാക്കളുടെ വീട്ടിലും റെയ്ഡ്
backup
November 11 2016 | 17:11 PM
ഹൈദരാബാദ്: ലോകത്താകമാനം വിറ്റ് 650 കോടിയോളം രൂപ സ്വന്തമാക്കിയ ബ്രാഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ നിര്‍മാതാക്കളുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ശോഭു യാര്‍ലാഗദ, പ്രസാദ് ദേവിനേനി എന്നിവരുടെ വീട്ടിലും ഓഫിസിലും ഒരു സംഘം റെയ്ഡ് നടത്തിയത്. പഴയ നോട്ടുകള്‍ ഇവരുടെ വീടുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെടുത്തതായി വിവരമില്ല.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളായി 60 കോടി രൂപയോളം ഇവരുടെ വീട്ടില്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി നടന്നുവരുന്ന റെയ്ഡിന്റെ ഭാഗമായാണ് ബാഹുബലി നിര്‍മാതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."