ക്യൂ നിന്നവര്‍ക്ക് പണം കിട്ടിയില്ല; പിന്നീടെത്തിയവര്‍ക്ക് പണം നല്‍കിയെന്നാരോപിച്ച് ബാങ്ക് ഉപരോധിച്ചു
തൊട്ടില്‍പ്പാലം: മരുതോങ്കര പഞ്ചായത്തിലെ ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ചു. ബാങ്കില്‍ നിന്നും പണം തീര്‍ന്നു എന്ന അറിയിപ്പിന് ശേഷം ഏറെ കാത്തിരുന്ന സാധാരണക്കാരായ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്ക് പണം നല്‍കാതെ, പിന്നീട് വൈകീട്ട് ആറു മണിക്ക് ശേഷം സ്വകാര്യമായെത്തിയ മറ്റു രണ്ടുപേര്‍ക്ക് പണം നല്കിയ സംഭവത്തിലാണ് നാട്ടുകാര്‍ ബാങ്ക് മാനേജര്‍ അടക്കമുള്ളവരെ തടഞ്ഞ് ബാങ്ക് ഉപരോധിച്ചത്.
4000 രൂപ മാത്രം പരിധിനിശ്ചയിച്ച് നല്‍കിയിടത്ത് 10,000ത്തോളം രൂപ ഇവര്‍ക്ക് നല്‍കിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഉപരോധം നേരിയ വാക്കേറ്റത്തില്‍ കലാശിച്ചു.
അതേസമയം, ആശുപത്രിയുമായി ബന്ധപ്പെട്ട് നിര്‍ബന്ധ ആവശ്യവുമായി വന്നവരായത് കൊണ്ടാണ് പണം നല്‍കിയതെന്നും പക്ഷപാതനിലപാടായി ഇതിനെ കാണേണ്ടതില്ലെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
ഉപരോധം തൊട്ടില്‍പ്പാലം പോലിസെത്തിയാണ് പിന്‍വലിച്ചത്. പണം ലഭിക്കാതെ മടങ്ങിയവര്‍ക്ക് പ്രത്യേക ടോക്കണ്‍ നല്കി പിറ്റേദിവസം പണം നല്‍കുമെന്ന ബാങ്ക് മാനേജരുടെ ഉറപ്പില്‍ ജനങ്ങള്‍ പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."