നേതൃരംഗത്തുള്ളവര്‍ വ്യക്തി വിശുദ്ധിയുള്ളവരാകണം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്
തേഞ്ഞിപ്പലം: ജീവിതത്തില്‍ വിശുദ്ധി കാത്തു സൂക്ഷിക്കുന്നവര്‍ക്ക് മാത്രമേ സമൂഹത്തെ നേരായ മാര്‍ഗത്തിലേക്ക് നയിക്കാന്‍ സാധിക്കൂവെന്നും നേതൃരംഗത്തുള്ളവര്‍ വ്യക്തി വിശുദ്ധിയുള്ളവരാകണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് പ്രസ്താവിച്ചു. അവിശുദ്ധമായ കരങ്ങളില്‍ ഭരണവും നേതൃത്വവും എത്തിപ്പെടുന്നതാണ് ഇന്ന് ലോകം നേരിടുന്ന അപചയം. ഒരാള്‍ സ്വയം നന്നാവുന്നതിലൂടെ അയാള്‍ക്ക് സ്വന്തം കുടുംബത്തെയും ഒരു സമൂഹത്തെ തന്നെയും നന്നാക്കി എടുക്കാനാകും.
സ്വയം ചീത്തയാകുന്നതിലൂടെ അയാള്‍ ഉള്‍ക്കൊള്ളുന്ന സമൂഹം തന്നെ നാശത്തിലേക്ക് നീങ്ങുന്നു. സ്വയം നന്നാവുകയും ഒരു സമൂഹത്തെ നന്നാക്കിയെടുക്കുകയും ചെയ്യുന്ന ഉത്തരവാദിത്തമാണ് സമസ്തയുടെ മദ്റസാ അധ്യാപക സമൂഹം നിര്‍വഹിക്കുന്നത്. അതിലവര്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.കെ.എം സ്വാദിഖ് മുസ്ലിയാര് അധ്യക്ഷനായി. കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്, എം.സി മായിന്‍ ഹാജി, എം.എം മുഹ്യിദ്ദീന് മുസ്ലിയാര് ആലുവ, ടി.പി. അബ്ദുല്ല മുസ്ലിയാര് മേലാക്കം, ഒ.എം. ശരീഫ് ദാരിമി കോട്ടയം, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാര് വയനാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എം.എ. ചേളാരി, കെ.കെ. ഇബ്റാഹീം മുസ്ലിയാര് കോഴിക്കോട്, കെ.ടി. ഹുസൈന്‍കുട്ടി മൗലവി മലപ്പുറം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മോയിന്‍ കുട്ടി മാസ്റ്റര്‍, ഉമര്‍ ഫൈസി നീലഗിരി, അമാനുല്ല ദാരിമി എടക്കര, കബീര്‍ ദാരിമി തിരുവനന്തപുരം, പി.എ.ശിഹാബുദ്ദീന് മുസ്ലിയാര് ആലപ്പുഴ, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം, മുഹമ്മദ് ഫൈസി ഇടുക്കി, ഹംസ അന്‍വരി തൃശൂര്‍, മുഹമ്മദ് മുസ്ലിയാര് കൊല്ലം, അന്‍വര്‍ സ്വാദിഖ് മുസ്ലിയാര് ചിക്മഗുളൂരു, അബ്ദുല്‍ ലത്വീഫ് ദാരിമി ദക്ഷിണ കന്നഡ, സാലൂദ് നിസാമി കാസര്‍കോട്, എ.മുഹമ്മദ് ഖാസിമി കന്യാകുമാരി, മുഹമ്മദ് അലി ഫൈസി പാലക്കാട്, അസൈനാര്‍ ഫൈസി കോഴിക്കോട്, സൈനുല്‍ ആബിദ് ദാരിമി വയനാട്, ഷുകൂര്‍ ഫൈസി കണ്ണൂര്‍, അബ്ദുല്‍ റഷീദ് മുസ്ലിയാര് മലപ്പുറം വെസ്റ്റ് തുടങ്ങിയ ജില്ലാ പ്രതിനിധികള്‍ സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി സ്വാഗതവും കൊടക് അബ്ദുറഹ്മാന് മുസ്ലിയാര് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."