എഴുത്തുകാര്‍ പ്രതികരിക്കാന്‍ തയാറാകണം: മുഖ്യമന്ത്രി
തൃശൂര്‍: അഭിപ്രായസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ എഴുത്തുകാര്‍ നിഷ്പക്ഷത വെടിഞ്ഞ് പ്രതികരിക്കാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സംഗീത നാടക അക്കാദമിയില്‍ പുരോഗമന കലാ സാഹിത്യ സംഘം പതിനൊന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ പേരുപറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണം. വിശ്വാസമല്ല മനുഷ്യത്വമാണ് അളവുകോലാകേണ്ടത്.
ചരിത്രത്തെയും വിദ്യാഭ്യാസത്തെയും സംസ്‌കാരത്തെയും കാവിവല്‍ക്കരിക്കാന്‍ ശ്രമം നടക്കുകയാണ്. നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ അധ്യക്ഷ പദവിയില്‍ നിന്ന് കഥാകൃത്ത് സേതുവിനെ വര്‍ഗീയ അജന്‍ഡകളുടെ ഭാഗമായാണ് പുറത്താക്കിയത്. അടിസ്ഥാന യോഗ്യത ആര്‍.എസ്.എസുകാരനായിരിക്കുക എന്ന അജന്‍ഡയാണ് സംഘ്പരിവാര്‍ നടപ്പാക്കിവരുന്നത്. ഇത്തരം വിഷയങ്ങളില്‍ പ്രതിഷേധിക്കാന്‍ നമ്മുടെ എഴുത്തുകാര്‍ അറച്ചുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനായി.സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, പുരുഷന്‍ കടലുണ്ടി എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."