ചട്ടങ്ങളും ഉത്തരവുകളും തെറ്റായി വ്യാഖ്യാനിച്ചാല്‍ നടപടി
കാസര്‍കോട്: ചട്ടങ്ങളും ഉത്തരവുകളും തെറ്റായി വ്യഖ്യാനിച്ചു അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നിരസിച്ചാല്‍ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍. ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ നിന്നും നിസാരകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയമനാംഗീകാരം നിരസിക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് നിര്‍ദേശം.
ചട്ടങ്ങളെയും ഉത്തരവുകളെയും അതിന്റെ അന്തസത്തയ്ക്ക് അനുസരിച്ചു വ്യാഖ്യാനിക്കണം. വസ്തുതാപരമല്ലാത്ത കാരണങ്ങള്‍ നിരത്തി അംഗീകാരം നിരസിക്കരുത് എന്നിവയാണ് വിദ്യാഭ്യാസ ഓഫിസ് ജീവനക്കാര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍.
ഒരേ ഉത്തരവ് തന്നെ ഓരോ വിദ്യാഭ്യാസ ഓഫിസിലും ഓരോ തരത്തില്‍ വ്യാഖ്യാനിക്കുന്ന രീതി നിലവിലുണ്ട്. 2011-12 അധ്യയനവര്‍ഷം ജോലിയില്‍ പ്രവേശിക്കുകയും അര്‍ഹതയുണ്ടായിട്ടും നിസാരകാരണങ്ങള്‍ പറഞ്ഞു നിയമനാംഗീകാരം നിരസിക്കുകയും ചെയ്ത നിരവധി അധ്യാപകര്‍ ഇപ്പോഴുമുണ്ട്.
ഇത്തരത്തിലൊരു നിര്‍ദേശം നിയമനാംഗീകാരത്തിനായി ഓഫിസുകള്‍ കയറി ഇറങ്ങി മടുത്ത നൂറുകണക്കിന് അധ്യാപകര്‍ക്ക് ആശ്വാസമാകും.
പുതുതായി ആരംഭിച്ചതോ, അപ്േ്രഗഡ് ചെയ്തതോ ആയ വിദ്യാലയങ്ങള്‍ അനാദായകരമായ വിദ്യാലയങ്ങള്‍, അവധി ഒഴിവുകളിലെ നിയമനങ്ങള്‍ എന്നിവയിലെ നിയമനാംഗീകാരകാര്യത്തില്‍ വ്യക്തത വരുത്തിയ സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പുറത്തിറക്കിയിരുന്നു.
ഇതിനോടകം ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ നിന്നും നിരസിച്ച ഇത്തരം നിയമനങ്ങള്‍ അപ്പലേറ്റ് ഉത്തരവ് ഇല്ലാതെ പുനഃപരിശോധിച്ച് അര്‍ഹമായവയ്ക്ക് അംഗീകാരം നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 30നകം നിയമന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."