പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കര്‍മപദ്ധതിയായി
ചെറുവത്തൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കര്‍മപദ്ധതിയായി. പദ്ധതി മിഷന്‍ മാതൃകയില്‍ നടപ്പാക്കും. ആദ്യം പ്രഖ്യാപിച്ചിരുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. നാല് മിഷനുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി എംപവേര്‍ഡ് കമ്മിറ്റി രൂപീകരിക്കും. മിഷനുകളുടെ ഈ വര്‍ഷത്തെ പദ്ധതിക്ക് ഈ കമ്മിറ്റി അന്തിമരൂപം നല്‍കും.
മിഷനുകളുടെ നടത്തിപ്പിന് അത്യാവശ്യ തസ്തികകള്‍ ആവശ്യമെങ്കില്‍ എംപവേര്‍ഡ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ധനകാര്യ വകുപ്പിന്റെ അനുമതി തേടണം. അടുത്ത വര്‍ഷം മുതല്‍ മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പദ്ധതികള്‍ പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിനുള്ള നിര്‍ദേശങ്ങള്‍ പ്ലാനിങ് ബോര്‍ഡിന് എംപവേര്‍ഡ് കമ്മിറ്റി സമര്‍പ്പിക്കും. മിഷനുകളുടെ അടുത്ത വര്‍ഷത്തേക്കുള്ള നിര്‍ദേശങ്ങള്‍ 2017-18 ലെ വാര്‍ഷിക പദ്ധതി രേഖയില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. പദ്ധതി നിര്‍വഹണത്തിനായി സംസ്ഥാനതലം, ജില്ലാതലം, മണ്ഡലംതലം, ഗ്രാമതലം എന്നിങ്ങനെ മിഷനുകള്‍ രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."