HOME
DETAILS
MAL
സൗമ്യ കേസ്: സര്‍ക്കാര്‍ പിടിപ്പുകേടെന്ന് ചെന്നിത്തല
backup
November 11 2016 | 23:11 PM
തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമി തൂക്കുകയറില്‍ നിന്നു രക്ഷപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പു കേടുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രിം കോടതി പുനപരിശോധനാ ഹരജി തള്ളിയത് അപ്രതീക്ഷിതമല്ല.
ഈ കേസില്‍ പ്രോസിക്യൂഷന്റെ വീഴ്ച സുപ്രിം കോടതി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ വിചാരണ കോടതിയിലും ഹൈക്കോടതിലും കേസ് ജാഗ്രതയോടെ നടത്തിയതിനാലാണ് പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത്. പക്ഷേ ആ ജാഗ്രത നിലനിര്‍ത്താന്‍ പിന്നീട് അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും സംസ്ഥാന മനസ്സാക്ഷി ഇതിനു മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."