HOME
DETAILS
MAL
ട്രാം അപകടം: അന്വേഷണം ആരംഭിച്ചു
backup
November 12 2016 | 00:11 AM
ലണ്ടന്‍: ക്രോയിഡോണില്‍ ട്രാം പാളം തെറ്റി ഏഴ് മരണമുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.ട്രാം ഓടിച്ച ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവോ എന്ന പരിശോധനയും നടക്കുകയാണ്. അപകടത്തില്‍ അന്‍പതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. അമിത വേഗതയിലായതാണ് ട്രാം അപകടത്തില്‍ പെടാനുണ്ടായ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ട്രാക്കില്‍ അപാകതകളുണ്ടായിരുന്നുവോ എന്നും പരിശോധിക്കുന്നുണ്ട്. ന്യൂ ആഡിംഗ്റ്റണില്‍ നിന്ന് വിംബിള്‍ഡണിലേക്ക് പോകുകയായിരുന്നു ട്രാമാണ് അപകടത്തില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."