HOME
DETAILS
MAL
പൊതുമാപ്പ് ഉപയോഗപ്പെടുത്തണം
backup
November 12 2016 | 00:11 AM
ദോഹ: ഖത്തര്‍ സര്‍ക്കാര്‍ സെപ്റ്റംബര്‍ ഒന്നിനാരംഭിച്ച പൊതുമാപ്പ് ഡിസംബര്‍ ഒന്നിന് അവസാനിക്കും. അതിനാല്‍ മതിയായ രേഖകളില്ലാതെ രാജ്യത്തു താമസിക്കുന്ന പ്രവാസികള്‍ പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ സ്ഥാനപതി പി. കുമരന് ആഭ്യര്‍ഥിച്ചു.
ഇതിനകം ഏകദേശം 1,500 ഇന്ത്യന്‍ പ്രവാസികള്‍ പൊതുമാപ്പിന്റെ ആനുകൂല്യം നേടി. പാസ്പോര്‍ട്ടില്ലാത്ത 150 പേര്‍ക്ക് എംബസിയില്‍ നിന്ന് അടിയന്തര ഔട്ട്പാസ് രേഖകള്‍ നല്‍കിയതായും സ്ഥാനപതി പറഞ്ഞു.
വരും ദിവസങ്ങളില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനിടയില്‍ ബോധവല്‍ക്കരണം ശക്തമാക്കുമെന്നും സ്ഥാനപതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."