പ്രമേഹം
നവംബര്‍ 14 ലോക പ്രമേഹദിനമാണ്. പ്രമേഹ രോഗചികിത്സക്കുള്ള ഇന്‍സുലിന്‍ കണ്ടുപിടിത്തങ്ങള്‍ക്ക് തുടക്കം കുറിച്ച ഫ്രെഡറിക് ബാന്റിംഗിന്റെ ജന്‍മദിനമാണു പ്രമേഹദിനമായി ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയും അന്തര്‍ദേശീയ ഡയബറ്റിസ് ഫെഡറേഷനും സംയുക്തമായി 1992 മുതല്‍ ലോക പ്രമേഹ ദിനാചരണത്തിന് നേതൃത്വം നല്‍കി വരുന്നു.
ജീവിതശൈലീ രോഗങ്ങളില്‍ പ്രഥമ സ്ഥാനത്തുള്ള പ്രമേഹം വരാതെ സൂക്ഷിക്കേണ്ടത് സുഖകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. പ്രമേഹം പിടിപെട്ടാല്‍പോലും അല്‍പം ശ്രദ്ധയും കരുതലുമുണ്ടെങ്കില്‍ രോഗമില്ലാത്തവരെപോലെ സന്തോഷകരമായി ജീവിക്കാം.
ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് പ്രമേഹരോഗികളുടെ എണ്ണം കുതിക്കുകയാണ്. 1980ല്‍ ലോകത്ത് 10.8 കോടി പ്രമേഹരോഗികള്‍ ഉണ്ടായിരുന്നു.
എന്നാല്‍ 2014ല്‍ ഇത് 42.2 കോടിയായി. അതായത് 35 വര്‍ഷം കൊണ്ട് പ്രമേഹരോഗികള്‍ നാലിരട്ടിയായി. 2012 ല്‍ പ്രമേഹം മൂലം 15 ലക്ഷം പേര്‍ മരണമടഞ്ഞപ്പോള്‍ പ്രമേഹ അനുബന്ധരോഗങ്ങള്‍ കാരണം മരണമടഞ്ഞവരുടെ എണ്ണം 22 ലക്ഷമായിരുന്നു. ഇതില്‍ 43 ശതമാനം പേരും 70 വയസ്സില്‍ താഴെയുള്ളവരായിരുന്നു. ആഗോള തലത്തില്‍ പ്രമേഹ ചികിത്സക്ക് പ്രതിവര്‍ഷം 82,700 കോടി ഡോളര്‍ ചെലവാക്കുന്നുണ്ട്. പ്രമേഹം വ്യാപകമായിക്കൊണ്ടിരിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. 6.3 കോടി പ്രമേഹരോഗികളുള്ള ഇന്ത്യയിലെ പ്രമേഹത്തിന്റെ തലസ്ഥാനം കേരളമാണ്.
സംസ്ഥാനത്തെ 35 വയസ്സിന് മുകളിലുള്ളവരില്‍ 18-20 ശതമാനം പേര്‍ പ്രമേഹരോഗികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്താണ് പ്രമേഹം ?
രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം അഥവാ ഡയബറ്റീസ് മെലിറ്റസ്. ഒഴുകുക എന്നര്‍ഥം വരുന്ന ഡയബറ്റിസ് എന്ന വാക്ക് ഒരു ഗ്രീക്ക് പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. മെലിറ്റസ് എന്നാല്‍ മധുരമുള്ളത് എന്നര്‍ഥം. മധുര ലായനി ശരീരത്തിലൂടെ ഒഴുകുന്നു എന്ന അര്‍ഥത്തിലാണിത്. ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കുറവു മൂലമോ ഇന്‍സുലിന്റെ പ്രവര്‍ത്തനമാന്ദ്യം മൂലമോ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ കൂട്ടായ്മയാണു നിശബ്ദരോഗമായ പ്രമേഹം. ആരോഗ്യവാനാണെന്ന് കരുതിയ ആളിന്റെ ശരീരത്തില്‍ പോലും മാസങ്ങളായി നിശബ്ദ സഹയാത്രികനായി പ്രമേഹം ഉണ്ടാവാം. അതിനാല്‍ പ്രമേഹത്തെക്കുറിച്ചും അത് നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും ശരിയായ അറിവും പ്രായോഗികപരിജ്ഞാനവും അത്യാവശ്യമാണ്. പ്രതിരോധമാണു ചികിത്സയേക്കാള്‍ നല്ലത് എന്ന വൈദ്യശാസ്ത്ര പ്രമാണം പകര്‍ച്ചവ്യാധികളേക്കാള്‍ പ്രമേഹം പോലെയുള്ള ജീവിതശൈലി രോഗങ്ങള്‍ക്കാണ് അനുയോജ്യമായിട്ടുള്ളത്.
വിവിധതരം പ്രമേഹങ്ങള്‍
ഫ്രഞ്ച് ഗവേഷകനായ ബുഷാര്‍ഡൈറ്റ് പ്രമേഹം പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 എന്നീ രണ്ടുതരമുണ്ട് എന്ന് കണ്ടെത്തി. 1997ല്‍ ലോകാരോഗ്യസംഘടനയുടെ വിദഗ്ധ വിഭാഗം പ്രമേഹവും അതിനോട് സമാനമായ അവസ്ഥകളും വിശദീകരിച്ചതിങ്ങനെയാണ്.
- പ്രമേഹം
- ടൈപ്പ് 1 പ്രൈമറി ഡയബറ്റിസ്
- ടൈപ്പ് 2
- സെക്കന്ററി ഡയബറ്റിസ് (മറ്റ് രോഗാവസ്ഥകളില്‍ കാണപ്പെടുന്ന തരം പ്രമേഹം)
1) പാന്‍ക്രിയാസിന്റെ രോഗങ്ങള്‍
2) മറ്റ് അന്ത:സ്രാവഗ്രന്ഥികളുടെ വൈകല്യം കൊണ്ടുണ്ടാകുന്ന പ്രമേഹം
3) മരുന്നുകളും മറ്റു രാസവസ്തുക്കളും കൊണ്ടുണ്ടാകുന്ന പ്രമേഹം
4) ഇന്‍സുലിന്‍ സ്വീകരണികളിലെ അപാകതകള്‍ കൊണ്ടുണ്ടാകുന്ന പ്രമേഹം
5) ചില ജന്‍മവൈകല്യങ്ങളിലെ പ്രമേഹം
കക. ഗ്ലൂക്കോസ്
ഉപഭോഗത്തിലെ അപാകതകള്‍
കകക. ഗര്‍ഭിണികളിലെ പ്രമേഹം
പ്രൈമറി: പ്രത്യേക കാരണങ്ങളോ രോഗങ്ങളോ ഒന്നുമില്ലാതെ വരുന്ന പ്രമേഹമാണ് പ്രൈമറി ഡയബറ്റിസ്. വളരെ വ്യാപകമാണിത്. ചികിത്സയ്ക്ക് നിര്‍ബന്ധമായും ഇന്‍സുലില്‍ ആവശ്യമായിവരുന്ന ടൈപ്പ് 1 പ്രമേഹവും ഇന്‍സുലിന്‍ കുത്തി വയ്പില്ലാതെ തന്നെ ചികിത്സകളിലൂടെ നിയന്ത്രിച്ച് നിര്‍ത്താവുന്ന ടൈപ്പ് 2 പ്രമേഹവും ഈ വിഭാഗത്തില്‍പ്പെട്ടതാണ്.
സെക്കന്ററി : മറ്റെന്തെങ്കിലും രോഗാവസ്ഥയുടെ തുടര്‍ച്ചയായോ ചികിത്സാവേളയിലോ ഉണ്ടാകുന്ന പ്രമേഹമാണ് വളരെ വിരളമായ സെക്കന്ററി ഡയബറ്റിസ്.
ടൈപ്പ് 1 പ്രമേഹം
കുട്ടികളിലും ചെറുപ്രായക്കാരിലും കാണപ്പെടുന്ന പ്രമേഹമാണിത്. ഇന്‍സുലിന്‍ ആശ്രിത പ്രമേഹം എന്നാണ് മുന്‍കാലങ്ങളില്‍ ടൈപ്പ് 1 പ്രമേഹം അറിയപ്പെട്ടിരുന്നത്. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങള്‍ പൂര്‍ണമായും നശിക്കുന്നതാണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണം. അതിനാല്‍ ഗുളിക കഴിക്കുന്നതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. പ്രമേഹരോഗികള്‍ കഴിക്കുന്ന ഗുളികകള്‍ പ്രധാനമായും ബീറ്റാ കോശങ്ങളില്‍ നിന്ന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുവാന്‍ സഹായിക്കുന്നവയാണ്. ടൈപ്പ് 1 പ്രമേഹരോഗികളില്‍ ബീറ്റാകോശങ്ങള്‍ പൂര്‍ണമായും നശിച്ചുപോയതുകാരണം ഗുളികകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു. അതിനാല്‍ ഇന്‍സുലിന്‍ കുത്തിവയ്പാണ് ഏകചികിത്സ. ടൈപ്പ് 1 പ്രമേഹമുള്ളവരില്‍ 95 ശതമാനത്തിലധികം പേര്‍ക്കും ഇന്‍സുലിന്‍ കുത്തിവയ്പ് കൂടിയേതീരൂ. ഫലവത്തായ മറ്റൊരു ചികിത്സയും നിലവില്‍ കണ്ടെത്തിയിട്ടില്ല. അകാരണമായി ശരീരം മെലിയുക, കടുത്ത ക്ഷീണവും ദാഹവും, കൂടുതലായി മൂത്രമൊഴിക്കുക, പെട്ടെന്നുള്ള തൂക്കക്കുറവ് എന്നിവയാണ് ടൈപ്പ് 1 പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. മുതിര്‍ന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളില്‍ പ്രമേഹം അത്രത്തോളം സാധാരണമല്ലാത്തതിനാല്‍ പലപ്പോഴും രോഗം കണ്ടെത്തുന്നതു വളരെ വൈകിയാണ്. എന്നാല്‍ എത്ര ചെറുപ്രായത്തിലും ടൈപ്പ് 1 പ്രമേഹം വരാം എന്ന് അറിയണം. രണ്ടുവയസില്‍ താഴെയുള്ള കുട്ടികളില്‍പോലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്ക് ആ പ്രായം മുതല്‍തന്നെ ഇന്‍സുലിന്‍ കുത്തിവയ്പ് തുടങ്ങേണ്ടിവരും. സാധാരണഗതിയില്‍ 18-20 വയസിന് മുമ്പായിട്ടാണ് രോഗം കാണാറുള്ളത്. 35-40 വയസിനു മുകളിലുള്ളവരില്‍ ടൈപ്പ് 1 പ്രമേഹം അത്യപൂര്‍വമായി മാത്രമാണ് കാണുന്നത്. കംപ്യൂട്ടര്‍ ഗെയിമുകള്‍, ടെലിവിഷന്‍, ടാബുകള്‍, മൊബൈല്‍ ഫോണ്‍ മുതലായവ കുട്ടികളുടെ പ്രിയവിനോദങ്ങളായതോടെ കായികാധ്വാനവും വ്യായാമവും കുറഞ്ഞത് കുട്ടികളിലെ പ്രമേഹം കൂടാന്‍ കാരണമായിട്ടുണ്ട്. അതേസമയം പ്രമേഹമുള്ള കുട്ടികള്‍ കളിക്കുന്നതിനും കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ചിട്ടകള്‍ ഉണ്ടാകുന്നതാണ് നല്ലത്. കാരണം ഓടിച്ചാടി കളിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ശരീരത്തിലെ ഗ്ലൂക്കോസ് കുറയാന്‍ സാധ്യതയുണ്ട്. അധിക വ്യായാമം മൂലം ഷുഗര്‍ പെട്ടെന്ന് കുറഞ്ഞാല്‍ ജീവനുതന്നെ ഭീഷണിയുണ്ടാകാം. ടൈപ്പ് 1 പ്രമേഹം ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ യാതൊരുവിധ പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നില്ല. കൃത്യമായ അളവില്‍ ഇന്‍സുലില്‍ എടുത്ത് ചിട്ടയായി ജീവിക്കണം എന്നുമാത്രം. രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്താനായാല്‍ ഒരു തരത്തിലുള്ള വിഷമതകളും വരാതെ മുന്നേറാനാവും. 1999 ലെ മിസ് അമേരിക്കയായി കിരീടം ചൂടിയ നിക്കോള ജോണ്‍സണ്‍, പാകിസ്താനിലെ പ്രശസ്ത ക്രിക്കറ്റ് താരമായിരുന്ന വസിം അക്രം തുടങ്ങിയവരൊക്കെ ടൈപ്പ് 1 പ്രമേഹമുള്ളവരാണ്.
ടൈപ്പ് 2 പ്രമേഹം
സാധാരണ നാം കാണുന്ന പ്രമേഹരോഗികളില്‍ 90 ശതമാനത്തിലധികവും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇന്‍സുലിന്റെ അളവ് കുറയുകയോ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന് വേണ്ടത്ര ശരീരത്തിന് ഉപയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുമ്പോഴാണ് ടൈപ്പ് 2 പ്രമേഹമുണ്ടാവുന്നത്. 30 വയസിന് മുകളിലുള്ളവരിലാണ് ഈ പ്രമേഹം കണ്ടുവരുന്നത്. ഇടയ്ക്കിടെ അണുബാധ, കാഴ്ച മങ്ങല്‍, കൈകാല്‍ മരവിപ്പ്, ലൈംഗിക തകരാറുകള്‍ എന്നിവയാണ് ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. പാരമ്പര്യം, ജീവിതശൈലിയിലും ഭക്ഷണരീതിയിലുമുള്ള മാറ്റങ്ങള്‍, വ്യായാമക്കുറവ്, പൊണ്ണത്തടി തുടങ്ങിയവ ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
എട്ടു മുതല്‍ പത്ത് മണിക്കൂര്‍ വരെ ഭക്ഷണം കഴിക്കാതിരുന്നശേഷം നടത്തുന്ന പരിശോധനയാണ് എആട (ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍). തലേന്ന് രാത്രി 10 മണിക്ക് അത്താഴം കഴിച്ച് പിറ്റേന്ന് രാവിലെ പരിശോധന നടത്താവുന്നതാണ്. ഇതില്‍ 100ല്‍ താഴെയാണ് ഗ്ലൂക്കോസ് നില എങ്കില്‍ പ്രമേഹം ഇല്ലെന്ന് കണക്കാക്കാം. ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ നടത്തുന്ന പരിശോധനയാണ് ജജആട (പോസ്റ്റ് പ്രാന്‍ഡിയല്‍ ബ്ലഡ് ഷുഗര്‍) ഇതില്‍ ഗ്ലൂക്കോസ് നില 140 ല്‍ താഴെയാണെങ്കില്‍ പ്രമേഹമില്ല. എന്നാണര്‍ത്ഥം. ഭക്ഷണം കഴിക്കുന്നതുമായി ബന്ധമില്ലാതെ ഏത് സമയത്തും പരിശോധിക്കാവുന്നതാണ് ഞആട (റാന്‍ഡം ബ്ലഡ് ഷുഗര്‍). ലബോറട്ടറിയില്‍ വച്ചോ ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് വീട്ടില്‍ വച്ചോ ബ്ലഡ് ഗ്ലൂക്കോസ് പരിശോധിക്കാം. വിപണിയില്‍ നിരവധി ഗ്ലൂക്കോമീറ്ററുകള്‍ ലഭ്യമാണെങ്കിലും പലതും ശരിയായ അളവ് നല്‍കണമെന്നില്ല.
അതിനാല്‍ എത്ര മികച്ച ഗ്ലൂക്കോമീറ്റര്‍ ആണെങ്കിലും ലാബിലെ ഫലവുമായി ഇടയ്ക്കിടെ താരതമ്യം ചെയ്യണം. സ്വയം രക്തപരിശോധന നടത്തുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഔഷധങ്ങളുടെ അളവും, ഭക്ഷണത്തിന്റെ തോതും, വ്യായാമത്തിന്റെ ദൈര്‍ഘ്യവും ക്രമീകരിക്കണം.
എച്ച്.ബി.എ.വണ്‍സി (ഒ.യ.അ.1ഇ)
പ്രമേഹ നിര്‍ണയത്തില്‍ ഏറ്റവും കൃത്യവും സൗകര്യപ്രദവുമായ പരിശോധനയാണ് എച്ച്ബിഎവണ്‍സി(ഒയഅകഇ). കഴിഞ്ഞ മൂന്നു മാസത്തെ രക്തത്തിലെ ഷുഗര്‍ നിലയുടെ ശരാശരി.
കണക്കാക്കാനുള്ള പരിശോധനയാണിത്. ഭക്ഷണം കഴിച്ച സമയവുമായി ഇതിന് ബന്ധമൊന്നുമില്ല. ഏത് സമയത്തും പരിശോധന നടത്താം. എച്ച്ബിഎവണ്‍സി 6.5 ന് മുകളിലാണെങ്കില്‍ പ്രമേഹം ഉണ്ട് എന്ന് മനസിലാക്കണം. 5.7 മുതല്‍ 6.4 വരെ പ്രീ ഡയബറ്റിക് ഘട്ടത്തിലാണ്. 5.6 ന് താഴെയാണെങ്കില്‍ പ്രമേഹമില്ലെന്നും ഉറപ്പിക്കാം.
ഒ.ജി.ടി.ടി (ഛ.ഏ.ഠ.ഠ)
പ്രമേഹമുണ്ടോ എന്ന് വളരെ കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന പരിശോധനയാണ് ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ് (ഛഏഠഠ) 75 ഗ്രാം ഗ്ലൂക്കോസ് കുടിക്കാന്‍ നല്‍കി കൃത്യം രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ്‌നില പരിശോധിക്കുന്നതാണിത്. ഫലം
200 ല്‍ കൂടുതലെങ്കില്‍ പ്രമേഹം ഉണ്ട് എന്ന് കണക്കാക്കാം. 140 ല്‍ താഴെയാണെങ്കില്‍ കുഴപ്പമില്ല. രാവിലെ ഭക്ഷണം കഴിക്കാതെ പരിശോധനയ്ക്ക് പോകണം. ഗര്‍ഭകാല പ്രമേഹം നിര്‍ണയിക്കാനാണ് ഒ.ജി.ടി.ടി. കൂടുതല്‍ ഉപയോഗിക്കുന്നത്.
മൂത്ര പരിശോധന
മൂത്ര പരിശോധനയിലൂടെ ഏതാണ്ട് 90 ശതമാനം വരെ പ്രമേഹം നിര്‍ണയിക്കാം. എന്നാല്‍ 10 ശതമാനം വരെ പിഴവ് സംഭവിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് രക്തപരിശോധനയാണ് ഏറെ അഭികാമ്യം.
മറ്റു പരിശോധനകള്‍:പ്രമേഹരോഗ ചികിത്സയില്‍ ഷുഗര്‍ നില, കൊളസ്‌ട്രോള്‍, ബി.പി. എന്നിവയ്ക്ക് പുറമേ വൃക്ക, ഹൃദയം, കണ്ണുകള്‍ മുതലായ അവയവങ്ങളുടെ ആരോഗ്യം മനസിലാക്കാനുള്ള പരിശോധനകള്‍ ചുരുങ്ങിയത് വര്‍ഷത്തിലൊരിക്കലെങ്കിലും നടത്തണം.
പ്രമേഹ രോഗികളിലെ ഭക്ഷണക്രമീകരണം
പ്രമേഹമുള്ളവര്‍ ഭക്ഷണശീലങ്ങള്‍ ക്രമീകരിക്കണം. കഴിക്കുന്ന ആഹാരത്തിന്റെ തരവും രീതിയും ക്രമീകരിക്കുക എന്നത് എല്ലാവിധ പ്രമേഹ ചികിത്സയിലും അതിപ്രധാനമാണ്. ഒരു ദിവസത്തെ ആവശ്യത്തിനുള്ള ഊര്‍ജത്തില്‍ 50-60 ശതമാനം അന്നജം ആഹാരത്തില്‍ നിന്നും 20 ശതമാനം പ്രോട്ടീനില്‍ നിന്നും 30 ശതമാനം കൊഴുപ്പുകളില്‍ നിന്നും ലഭിക്കത്തക്കവിധം വിഭജിക്കുക. ഇറച്ചി, മധുരപലഹാരങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ എന്നിവ കുറച്ച് നാടന്‍ പച്ചക്കറികള്‍, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. മൂന്നുനേരം ആഹാരം കഴിക്കുന്നതിനുപകരം അളവുകുറച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുകയാണെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി കൂടാതെയും കുറയാതെയും നിലനിര്‍ത്താന്‍ സാധിക്കും.
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ പഞ്ചസാര, തേന്‍, ഗ്ലൂക്കോസ്, ജാം, ശര്‍ക്കര, എല്ലാതരത്തിലുമുള്ള മധുരപലഹാരങ്ങള്‍, എണ്ണ പലഹാരങ്ങള്‍, ആട്ടിറച്ചി, പോത്തിറച്ചി, പന്നിയിറച്ചി, മുട്ടയുടെ മഞ്ഞക്കരു, കപ്പ, കാച്ചില്‍, ഉരു
ളക്കിഴങ്ങ്, ചേന, ചേമ്പ്, ഈന്തപ്പഴം, ഉണക്കമുന്തിരി, കേക്ക്, പഫ്‌സ്, സംസ്‌കരിച്ച പഴച്ചാറുകള്‍.
കഴിക്കാവുന്ന ഭക്ഷണങ്ങള്‍
ഇലക്കറികള്‍, പച്ചക്കറി സാലഡുകള്‍, തക്കാളി, നാരങ്ങ, മോര്, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍
നിയന്ത്രിത അളവില്‍ കഴിക്കാവുന്നവ
പഴങ്ങള്‍ (ആപ്പിള്‍, പേരയ്ക്ക, പപ്പായ, വാഴപ്പഴം, ഓറഞ്ച് മുതലായവ), കാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ഉപ്പ്, എണ്ണ, ധാന്യങ്ങള്‍, മീന്‍ കറിവച്ചത്, നാടന്‍ കോഴിക്കറി.
പ്രമേഹമെന്ന മാറാരോഗത്തെ കൃത്യമായ വ്യായാമം, ഭക്ഷണ നിയന്ത്രണം അത്യാവശ്യമെങ്കില്‍ ഔഷധം എന്നിവയിലൂടെ തടയാം.
പ്രമേഹരോഗി ലക്ഷ്യം
വയ്‌ക്കേണ്ട അളവുകള്‍
പരിശോധന ലക്ഷ്യം
എച്ച് ബി എവണ്‍ സി 7 ശതമാനത്തില്‍ താഴെ
എഫ് ബി എസ് 80-90
പിപി ബി എസ് 110 - 140
ബി പി 130/80 ല്‍ താഴെ
ആകെ കൊളസ്‌ട്രോള്‍ 189 ല്‍ താഴെ
എല്‍ ഡി എല്‍ 100 ല്‍ താഴെ
ട്രൈഗ്ലിസറൈഡ്‌സ് 150 ല്‍ താഴെ
എച്ച് ഡി എല്‍ 45 ല്‍ താഴെ
പ്രമേഹരോഗ നിര്‍ണയത്തിന്
വിധേയരാകേണ്ടവര്‍
1. 40 വയസ് കഴിഞ്ഞവര്‍
2. മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ
പ്രമേഹരോഗികളായുണ്ടെങ്കില്‍
3. വ്യായാമരഹിത ജീവിതശൈലിയുള്ളവര്‍
4. അമിത വണ്ണമുള്ളവര്‍
5. അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍
6. അമിത കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവര്‍
7. ഗര്‍ഭിണികള്‍
8. അമിത ഭാരമുള്ള കുഞ്ഞിനെ പ്രസവിച്ചവര്‍
- പ്രമേഹ സാധ്യതയും പാരമ്പര്യവുംമാതാപിതാക്കള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍- (90-100 ശതമാനം സാധ്യത)
- മാതാപിതാക്കളില്‍ ഒരാള്‍ക്കും അവരുടെ അടുത്ത ബന്ധുവിനും പ്രമേഹം - (75-80 ശതമാനം സാധ്യത)
- മാതാപിതാക്കളില്‍ ഒരാള്‍ക്ക് - (40-45 ശതമാനം സാധ്യത)
- അടുത്ത രക്തബന്ധമുള്ള ഒരാള്‍ക്ക് - (25 ശതമാനം സാധ്യത)
ബ്ലഡ് ഗ്ലൂക്കോസിന്റെ അളവുകള്‍
ഭക്ഷണത്തിന് മുമ്പ് (എആട)
100 ാഴ/റ1ല്‍ താഴെ നോര്‍മല്‍ (സുരക്ഷിതം)
100 - 125 പ്രമേഹ സാധ്യത
126 ല്‍ കൂടുതല്‍ പ്രമേഹം
ഭക്ഷണശേഷം രണ്ടുമണിക്കൂറിനകം (ജജആട)
140 ല്‍ താഴെ നോര്‍മല്‍ (സുരക്ഷിതം)
140-199 പ്രമേഹ സാധ്യത
200 ല്‍ കൂടുതല്‍ പ്രമേഹം
എപ്പോഴെങ്കിലും പരിശോധിക്കുമ്പോള്‍ (ഞആട)
100 ല്‍ താഴെ നോര്‍മല്‍ (സുരക്ഷിതം)
100-199 പ്രമേഹ സാധ്യത
200 ല്‍ കൂടുതല്‍ പ്രമേഹം
ഗര്‍ഭിണികളിലെ പ്രമേഹം
പൊതുവെ കാണുന്ന ടൈപ്പ് 2 പ്രമേഹം ഇന്ന് ചെറുപ്പക്കാരികളിലും ധാരാളമായി കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് ഗര്‍ഭകാലത്തുള്ള ജസ്റ്റേഷണല്‍ ഡയബറ്റിസ്. ഗര്‍ഭകാലത്തിന്റെ ആദ്യത്തെ മൂന്നു മാസത്തില്‍ കാണുന്ന പ്രമേഹം അപകടകരമാണ്.
കുഞ്ഞിന്റെ തലച്ചോര്‍ ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ രൂപം കൊണ്ടുതുടങ്ങുന്ന ഈ ഘട്ടത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നുനില്‍ക്കുന്നത് അവയുടെ വളര്‍ച്ചയെ ബാധിക്കാം. പ്രമേഹം ഗര്‍ഭകാലത്ത് നിയന്ത്രിക്കാതിരിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷകരമാണ്.
ഗര്‍ഭം അലസല്‍, അകാല പ്രസവം, രക്തസമ്മര്‍ദ്ദം, മൂത്രാശയരോഗങ്ങള്‍ എന്നിവ മാതാവിനുണ്ടാവും.
ഹൃദയം, തലച്ചോര്‍, അംഗവൈകല്യങ്ങള്‍ എന്നിവ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാം. ഗര്‍ഭിണികളായ പ്രമേഹ ബാധിതര്‍ക്കെല്ലാം ഇന്‍സുലിന്‍ ആവശ്യമില്ല. 70 ശതമാനം ഗര്‍ഭകാല പ്രമേഹബാധിതരിലും ഭക്ഷണ ക്രമീകരണം കൊണ്ട് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാം. ബാക്കിയുള്ളവര്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്പ് ആവശ്യമാണ്. പ്രസവശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് തനിയെ സാധാരണ നിലയിലെത്തുന്നു. എല്ലാ ഗര്‍ഭിണികളും, പ്രത്യേകിച്ച് കുടുംബത്തില്‍ പ്രമേഹമുണ്ടെങ്കില്‍ വിവരം ഡോക്ടറോട് പറയുകയും പ്രമേഹ നിര്‍ണയം നടത്തുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."