HOME
DETAILS
MAL
ജപ്പാനില്‍ ഭൂകമ്പം; ആളപായമില്ല
backup
November 12 2016 | 02:11 AM
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 ശതമാനം തീവ്രതയാണ് ഭൂചലനത്തില്‍ രേഖപ്പെടുത്തിയത്. യു.എസ് ജിയോളജിക്കല്‍ സര്‍വേയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാനിലെ പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ച 6.42നായിരുന്നു ഭൂചലനം. 44ഓളം കീലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. ടോക്കിയോയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം. സുനാമി മുന്നറിയിപ്പ് ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."