വായന മത്സരം
മലപ്പുറം: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി വായന മത്സരം സംഘടിപ്പിക്കുന്നു. തെരഞ്ഞെടുത്ത പുസ്തകങ്ങളെ അടിസ്ഥാനമാക്കി ഉപന്യാസ മത്സരം ആയിട്ടാണ് വായന മത്സരം നടത്തുന്നത്.
മൂന്നു തലങ്ങളായി നടത്തുന്ന ഹയര്‍സെക്കന്‍ഡറി വായന മത്സരത്തിന്റെ ഒന്നാം ഘട്ടമായ പഞ്ചായത്ത്തല മത്സരങ്ങള്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ 27 ന് നടക്കും. ഹയര്‍സെക്കന്‍ഡറി ജില്ലാതല മത്സരം ഡിസംബര്‍ 10ന് മലപ്പുറത്ത് നടക്കും. ഹയര്‍ സെക്കന്‍ഡറി വായന മത്സരത്തിന് തെരഞ്ഞെടുത്ത പുസ്തകങ്ങള്‍: കേരളം മലയാളിയുടെ മാതൃഭൂമി - ഇ.എം.എസ്, ഗുരുവിന്റെ ദു:ഖം - സുകുമാര്‍ അഴീക്കോട്, തോട്ടിയുടെ മകന്‍- തകഴി.
കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള വായന മത്സരത്തിന്റെ ജില്ലാതല മത്സരം ഡിസംബര്‍ 10ന് മലപ്പുറത്ത് നടക്കും. വിശദവിവരങ്ങള്‍ക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍. 0483-2730510
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."