ഉത്തര കൊറിയയുമായി ആണവ ചര്‍ച്ച നടത്തുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ആണവായുധം സംബന്ധിച്ച് ഉത്തര കൊറിയയുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്രംപ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയുടെ ശത്രുരാജ്യമാണ് ഉത്തര കൊറിയ. ഈയിടെ അമേരിക്കയിലേക്ക് വരെ ആണവായുധം പ്രയോഗിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ വികസിപ്പിച്ചിരുന്നു. അമേരിക്കയില്‍ ആണവായുധം വര്‍ഷിക്കുമെന്നും കിം ജോങ് ഉന്‍ ഭീഷണിമുഴക്കിയിരുന്നു. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ആണവ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് ട്രംപ് പറയുന്നത്. കിമ്മുമായി ചര്‍ച്ച നടത്തുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.എസിന്റെ വിദേശനയത്തില്‍ വ്യതിചലനമുണ്ടാക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചത്. നേരത്തെ ട്രംപിന് വിദേശനയത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഒബാമ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
ശതകോടീശ്വരനും വ്യവസായിയുമായ ട്രംപ് ഇത്തവണ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഴക്കന്‍ ഉക്രൈനില്‍ റഷ്യ നടത്തുന്ന ഇടപെടലിനെ കുറിച്ചും ട്രംപ് ആശങ്ക പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."